ബിജെപി എന്ന ദേശീയ പാർട്ടി പഴയ ജനസംഘ ആണ്, ശ്യാമ പ്രസാദ് മുഖർജി പോലെയുള്ള ജനസംഘത്തിൻ്റെ ആളുകൾ വരെ ചേർന്നതാണ് ആദ്യത്തെ കോൺഗ്രസ് മന്ത്രിസഭ. ബിജെപിയിൽ എല്ലാവരും ഗോഡ്സെ ആണ്, അങ്ങനെ ചിന്തിക്കുന്ന ആളുകൾ ആണ് എന്നൊക്കെ പറയുന്നത്, മുസ്ലീം ലീഗിൽ എല്ലാവരും തീവ്രവാദികൾ ആണ് എന്ന് പറയുന്ന പോലെയേ ഉള്ളൂ. ബിജെപി വർഗ്ഗീയ പാർട്ടി ആണ് എങ്കിൽ മുസ്ലീം ലീഗും അവരെ കൂട്ടി ഭരിക്കുന്ന കോൺഗ്രസും, PDP യും ആയി സഖ്യം കൂടിയ സിപിഐഎം എല്ലാം വർഗ്ഗീയ പാർട്ടികൾ തന്നെയാണ്. ഇതേ വർഗ്ഗീയ പാർട്ടിയായ ബിജെപിയെ കൂട്ടി വിപി സിംഗിനെ സപ്പോർട്ട് ചെയ്ത പാർട്ടി ആണ് കേരളത്തിലെ സിപിഐഎം. അങ്ങനെ വരുമ്പോൾ ബിജെപി മാത്രം വർഗ്ഗീയ പാർട്ടി ആകുന്ന സൂത്രം ഒന്ന് പറഞ്ഞു തരാമോ?
വർഗ്ഗീയത എന്നത് കാലങ്ങൾ ആയി ഇന്ത്യയിൽ ബിജെപിക്ക് മുന്നേ വിറ്റു പോയിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്. പല കക്ഷികളും പല അവസരത്തിലും ഇതെല്ലാം ഉപയോഗിക്കുകയും അതിൻറെ ഗുണഭോക്താക്കൾ ആവുകയും ചെയ്തിട്ടുണ്ട്. ബിജെപിയുടെ കാര്യത്തിൽ വ്യത്യാസം വരുന്നത് അവരത് ഉച്ചത്തിൽ പറഞ്ഞു എന്നത് മാത്രമാണ്. മറ്റുള്ളവർ അടക്കത്തിൽ പറഞ്ഞത് ഉറക്കെ പറഞ്ഞു. അതിൻറെ കാരണം അവർ എൻഡോഴ്സ് ചെയ്തത് ഭൂരിപക്ഷ മതത്തിനേ ആണ് എന്നുള്ളതാണ്. മറ്റുള്ളവർ ന്യൂനപക്ഷത്തിനേ എൻഡോഴ്സ് ചെയ്യുകയും എന്നാൽ ഭൂരിപക്ഷം അത് അറിയരുത് എന്നും വിചാരിച്ചു. അത് കൊണ്ട് ആണ് ലോ പ്രൊഫൈൽ വർഗ്ഗീയത കാണിച്ചു കൊണ്ട് ഇരുന്നത്.
അടിസ്ഥാനപരമായി ഇന്ത്യൻ ജനതയിൽ ചെറിയൊരു ന്യൂനപക്ഷവും വർഗ്ഗീയമായി ചിന്തിക്കുന്ന വെറും മതഭ്രാന്തന്മാർ തന്നെയാണ്, ചിലർ അതിനെ നേർപ്പിച്ച് പട്ടിൽ പൊതിഞ്ഞു കൊണ്ട് നടക്കുന്നു എന്ന് മാത്രം. അതിനെ ഉപയോഗിക്കുക മാത്രമാണ് മതേതര രാഷ്ട്രീയ പാർട്ടികളായി അഭിനയിച്ചു കൊണ്ട് കോൺഗ്രസ്സും, സിപിഎമ്മും ചെയ്തിട്ടുള്ളത്.
