അറിവും, കലയും, കരവിരുതും, വിജ്ഞാനവുമെല്ലാം കൂടി സമർപ്പിച്ച ഒരു മുൻതലമുറ.


സ്വന്തം ദൈവത്തിന് വേണ്ടി ഒരു തലമുറ സ്വഃജീവിതം ഉഴിഞ്ഞുവെച്ച് കെട്ടിയുണ്ടാക്കിയതാണ് ഈ അത്ഭുതങ്ങളെല്ലാം. അവർക്കൊക്കെ എത്രമാത്രം ഭക്തിയും, അർപ്പണബോധവും ഉണ്ടായിരുന്നിരിക്കണം. ഒരു തലമുറ അവരുടെ അറിവും, കലയും, കരവിരുതും, വിജ്ഞാനവും എല്ലാം സ്വന്തം ദേവനുമുന്നിൽ സമർപ്പിച്ചതുകൊണ്ടാണ് ഈ ഇരുപ്പത്തിയൊന്നാം നൂറ്റാണ്ടിൽ നമുക്ക് ഇതൊക്കെ ആസ്വദിക്കാൻ സാധിക്കുന്നത്.

അടുത്ത തലമുറയ്ക്ക് കൈമാറാൻ നമ്മൾ ഇതുപോലെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? നമ്മൾ ജീവിച്ചിരുന്നു എന്നതിന് എന്തെങ്കിലും ഒരു അടയാളം ബാക്കിവെയ്ക്കാൻ നമുക്ക് സാധിക്കുമോ? നമ്മുടെ പൂർവ്വികർ തീർത്ത ഇതുപോലുള്ള മഹാവിസ്മയങ്ങൾ കൺമുന്നിലുണ്ടായിട്ടും, വൈദേശികർ വന്നിട്ടാണ് ഭാരതീയർ അക്ഷരം പഠിച്ചത് എന്ന് പ്രചരിപ്പിക്കുന്ന വിഡ്ഢി കുശ്മാണ്ഡങ്ങൾ നമുക്കിടയിലുണ്ട് എന്നതാണ് ഏറ്റവും രസകരം.

(ചിത്രത്തിൽ: ക്ഷേത്രങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന തിരുവണ്ണാമല ക്ഷേത്രം)

Post a Comment (0)
Previous Post Next Post