വിളയോടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ അസഭ്യവർഷവുമായി സ്ത്രീകൾ. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു പ്രതികൾക്ക് നേരെ സ്ത്രീകൾ അസഭ്യം വർഷം നടത്തിയത്. കേസിൽ വിളോടി സ്വദേശികളായ അജീഷ്, സഹോദരൻ അജയ്ഘോഷ് എന്നിവരാണ് അറസ്റ്റിലായത്.
മീനാക്ഷിപുരം പോലീസാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന് ശേഷം വൈദ്യ പരിശോധനയ്ക്കായി ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വൈദ്യ പരിശോധന പൂർത്തിയാക്കി തിരികെ മടങ്ങുന്നതിനിടെ ഇരുവരെയും തിരിച്ചറിഞ്ഞ സ്ത്രീകളാണ് വാഹനത്തനടുത്തേക്ക് വന്ന് അസഭ്യം പറഞ്ഞത്.
ആശുപത്രിയിൽ എത്തിച്ചപ്പോഴും, വാഹനത്തിൽ കയറുമ്പോഴുമെല്ലാം പ്രതികൾ മുഖം മറച്ചിരുന്നു. ഇത് കണ്ടതോടെയാണ് സ്ത്രീകൾ അസഭ്യം പറയാൻ ആരംഭിച്ചത്. ഇപ്പോൾ ഇങ്ങനെ മുഖം മറച്ചിരുന്നിട്ട് എന്ത് കാര്യം എന്നായിരുന്നു സ്ത്രീകളുടെ ചോദ്യം. പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ നാണക്കേട് എന്തായിരുന്നുവെന്ന് അറിയില്ലായിരുന്നോ?. പെങ്ങളാണ് മക്കളാണ് എന്ന് അറിയില്ലായിരുന്നോ?. നിന്നെയെല്ലാം തൂക്കി കൊല്ലണം. നാണവും, മാനവും ഇല്ലാത്തവർ. ഇവന്മാരുടെ മുഖം ഒന്ന് കാണിക്ക് സാറേ. ഇവന്മാർ എതിരെ വരുമ്പോൾ പെൺമക്കളോട് വഴിമാറി നടക്കാൻ പറയാനാണെന്നും സ്ത്രീകൾ പറഞ്ഞു.