അക്ഷയയുടെ നിലവിളിയും യൂനസ് റസാഖിൻ്റെ മുഖത്തെ നിസ്സംഗതയും, കേരളത്തെ വരിഞ്ഞു മുറുക്കുന്ന നാർക്കോട്ടിക് ജിഹാദ് എന്ന യാഥാർത്ഥ്യത്തിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. ആയുധം പ്രയോഗിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ സമൂഹത്തെ ഒന്നടങ്കം നശിപ്പിക്കാൻ പ്രാഥമിക ആയുധം ഇത്തരം മയക്കുമരുന്ന് വിപണനമാണ്. ഇതിനെ നാർക്കോട്ടിക് ജിഹാദ് എന്നല്ലെങ്കിൽ പിന്നെന്താണ് വിളിക്കേണ്ടത്?
കേരളത്തിൽ ഒരു വർഷം കൊണ്ട് പിടി കൂടിയത് 32 കിലോ എംഡിഎംഎ, 11000 നൈട്രോസെപ്പാം ഗുളികകൾ, ഏഴ് കിലോ ഹാഷിഷ്! അനുബന്ധ പുകയില ഉൽപ്പന്നങ്ങൾ 1000 ടൺ, എക്സൈസ് കമ്മീഷണർ ആയിരുന്നപ്പോൾ ശ്രീ ഋഷിരാജ് സിംഗ് പുറത്തു വിട്ട കണക്കാണിത്. പിടി കൂടിയത് ഇത്രയധികം ഉണ്ടെങ്കിൽ, പിടിയിലാകാതെ കടത്തിയിരുന്നത് എത്രയായിരിക്കും? അദ്ദേഹമില്ലാത്ത ഈ കാലഘട്ടത്തിൽ കടത്തുന്നത് ഇതിനെക്കാളും എത്രയധികമായിരിക്കും?
ഇപ്പോഴിതാ, മയക്കുമരുന്ന് കേസിൽ പിടികൂടപ്പെട്ട അക്ഷയയുടെ നിലവിളി ഇതിന്റെ നേർസാക്ഷ്യമായി കേരളത്തിലെ മാതാപിതാക്കളുടെ മുന്നിലുണ്ട്. ഒരു രാജ്യത്തിന്റെ പ്രതീക്ഷയായ യുവ തലമുറയെ മയക്കുമരുന്നിന്റെ നീരാളിക്കൈകളിൽ ആഴ്ത്തിക്കളയുകയാണ് നാർക്കോട്ടിക് ജിഹാദികൾ. ഒരിക്കൽ ഇവരുടെ വലയിലായാൽ പിന്നെ ലൈംഗിക ആവശ്യങ്ങൾക്കും മയക്കുമരുന്ന് ക്യാരിയർമാരായും ഡ്രഗ് മാഫിയ ഈ പെൺകുട്ടികളെ ഉപയോഗിക്കും.
പെൺകുട്ടികളുടെ ഇടയിലുള്ള മയക്കു മരുന്നുപയോഗം ഭയാനകമായ രീതിയിലാണ് വർധിച്ചിരിക്കുന്നത്. അങ്കമാലിയിലുള്ള നിർമ്മല നികേതൻ എന്ന ലഹരിവിമുക്ത കേന്ദ്രത്തിൽ, കഴിഞ്ഞ 14 മാസത്തിനുള്ളിൽ മയക്കുമരുന്നിന് ഇരകളായി ചികിത്സതേടിയത് 37 പെൺകുട്ടികളാണ്! 18 വയസ്സിന് താഴെയുള്ളവരാണ് ഇവരെല്ലാമെന്നത് അതിലേറെ ഞെട്ടിക്കുന്ന വസ്തുതയാണ്. എല്ലാവരും ഉപയോഗിക്കുന്നത് സിന്തറ്റിക് മയക്കുമരുന്നുകൾ! ഇക്കഴിഞ്ഞ ജൂണിൽ മാതൃഭൂമി ഈ വാർത്ത വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. മയക്കു മയക്കുമരുന്നിന്റെ ലഹരിയിൽ അശ്ലീലക്കണ്ണുകളോടെ കൂടെ പഠിക്കുന്നവരെയും അധ്യാപകരെയും നോക്കുകയാണ് വിദ്യാർത്ഥികൾ.
ഇത്രയധികം തെളിവുകൾ മുന്നിൽ ഉണ്ടായിട്ടും എന്തുകൊണ്ടാണ് സത്യം വിളിച്ചു പറയുന്ന കല്ലറങ്ങാട്ട് പിതാവിനെ പോലെയുള്ളവരെ കൂട്ടത്തോടെ ആക്രമിക്കുന്നത്? കേരളത്തിൽ തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകൾ ഉണ്ടെന്ന് കേരള പോലീസ് വകുപ്പിന്റെ മേധാവിയായിരുന്ന ഡിജിപി ലോക്നാഥ് ബെഹ്‌റ തന്നെ പരസ്യമായ പ്രസ്താവന നടത്തിയതാണ്.
ഒന്നോർക്കുക.. നമ്മുടെ കുട്ടികളുടെ മുന്നോട്ടുള്ള ഭാവിയാണ് ചെറു പ്രായത്തിൽ തന്നെ ഇരുളടഞ്ഞു പോകുന്നത്. ദീർഘദർശികളായ വ്യക്തികൾ സമൂഹത്തിൽ നിലനിൽക്കുന്ന അപകടങ്ങളെക്കുറിച്ചു മുന്നറിയിപ്പ് നൽകുമ്പോൾ, അവരെ വളഞ്ഞിട്ട് ആക്രമിച്ചവരുടെ മുന്നിൽ ചോദ്യ ചിഹ്നമാവുകയാണ് ഈ സംഭവം. അതു പോലൊരു നിലവിളി സ്വന്തം വീട്ടിൽ നിന്നുയരാനാണോ കേരള സമൂഹം ഇനിയും കാത്തു നിൽക്കുന്നത്?
- Anoop Antony