ഇഡിയ്‌ക്കും സിബിഐയ്‌ക്കുമെതിരെ കൈകോർത്ത് കേരളത്തിലെ കമ്മ്യൂണിസ്റ്റ്, കോൺഗ്രസ് നേതാക്കൾ

ഇഡിയെ വിശ്വസിക്കാൻ പറ്റില്ലെന്ന് ഇപ്പോൾ വിഡി സതീശൻ പറയുന്നു. ഒരു കച്ചിതുരുമ്പു കിട്ടിയ സന്തോഷത്തിൽ മുഖ്യമന്ത്രി നിലപാട് മാറ്റിയ വി.ഡി. സതീശനോട് നന്ദി പറയുകയും ചെയ്തു. ഇഡിയ്ക്കും, സിബിഐയ്‌ക്കും എതിരെ കൈകോർക്കുകയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ്, കോൺഗ്രസ് നേതാക്കൾ. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരെയാണ് ഭയക്കുന്നത്? ഇ.ഡിക്കെതിരെ അദ്ദേഹം നടത്തിയ പരാമര്‍ശം കണ്ടു. അതൊരു ഭയത്തില്‍ നിന്നുണ്ടായ പ്രതികരണമാണെന്ന് മനസ്സിലാക്കാന്‍ ആറാം ഇന്ദ്രിയമൊന്നും ആവശ്യമില്ല. നാഷണൽ ഹെരാൾഡ് അഴിമതിക്കേസിലെ പ്രധാനികളായ നെഹ്റു കുടുംബത്തിലുള്ള അമ്മ മഹാറാണിയും, ഇളമുറ തമ്പുരാനും പെടുമോ, അതും അല്ലെങ്കിൽ  സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം മുന്നോട്ടു പോയാല്‍ താനും പെടും. അന്വേഷണം തന്‍റെ വാതിലിലും വന്നു മുട്ടും എന്ന് സതീശൻ ഭയക്കുന്നുണ്ടാകും?

കാലങ്ങളായി കേരളത്തില്‍ നടത്തി വരുന്ന കൂട്ടു കച്ചവടത്തിന്‍റെ കണ്ണികളാണ് ഇടതും, വലതും എന്ന് സകലര്‍ക്കും അറിയാം. ആ കച്ചവടത്തില്‍ ഈ കള്ളക്കടത്തും പെട്ടിട്ടുണ്ടെങ്കില്‍ സതീശന്‍ തീര്‍ച്ചയായും ഭയക്കണം. ആ ഭയം തട്ടി തുടങ്ങി എന്ന വ്യക്തമായ സൂചനയായി മാത്രമേ ഇ.ഡിക്ക് എതിരായ സതീശന്‍റെ ഇന്നത്തെ കരച്ചിലിനെ കാണാനാകൂ. മുഖ്യമന്ത്രി ഇടയ്ക്കിടയ്ക്ക് മടിയിലെ കനത്തെ കുറിച്ച് പറയുന്നത് മറ്റുള്ളവരെ  പലതും ഓര്‍മ്മിപ്പിക്കാനും ഭയപ്പെടുത്താനുമാണ് എന്ന് മനസ്സിലായതാണ്. മടിയില്‍ കനമുള്ളവരെല്ലാം പേടിക്കേണ്ടി വരും. അതു ഭരണപക്ഷത്തായാലും, പ്രതിപക്ഷത്തായാലും.

Post a Comment (0)
Previous Post Next Post