ഹിന്ദു മതത്തിന്റെ സത്ത എന്താണെന്ന് പോലും മനസ്സിലാക്കാത്തവർ സനാതന ധർമ്മത്തെ കുറിച്ച് ആഴത്തിലുള്ള പഠനം നടത്തുക.


ലോകത്തിലെ ഏറ്റവും പ്രശസ്തരായ ശാസ്ത്രജ്ഞരും  ചിന്തകരും അദ്വൈത സിദ്ധാന്തത്തിൽ വിശ്വസിച്ചവരാണ്. ഈ പ്രപഞ്ചം മൊത്തം ഒന്നാണെന്ന് അസന്നിഗ്ദ്ധമായി പ്രസ്താവിച്ചവരാണ്.   

ജ്യോതിശാസ്ത്രഞ്ഞനും ചിന്തകനും ആയിരുന്ന "കാൾ സാഗൻ" ഹിന്ദു വിശ്വാസിയായിരുന്നു. അറ്റോമി ബോംബിന്റെ ഉപജ്ഞാതാവായ റോബർട്ട് ഓപ്പൺഹൈമർ ഗീതയിൽ വിശ്വസിച്ചു, അത് മനസ്സിലാക്കാൻ സംകൃതം പഠിച്ചു. എർവിൻ ഷ്രോഡിങർ, വെർണർ ഹൈസൻബഗ്, നിക്കോള ടെസ്‌ല മുതലായവരും ഹിന്ദു മതത്തിനോട് ചായ്‌വുള്ളവരായിരുന്നു. ആൾടസ്  ഹക്സ്ലി, അർണോൾഡ് ടോയിൻബീ, വോൾട്ടയർ വിൽ ഡുറാന്റു തുടങ്ങിയ അനേകം പാശ്ചാത്യ എഴുത്തുകാരും ചിന്തകരും ഹിന്ദു മതത്തിനോട്  അഭേദ്യമായ ബന്ധമുള്ളവരും, അതിനെ അങ്ങീകരിച്ചവരുമാണ്. 

ടോൾസ്റ്റോയിയും, ആൽബർട്ട് എൻസ്റ്റെയ്‌നും, ബെട്രാൻഡ് റസ്സലും, ബെർണാഡ് ഷ്വായും ഹിന്ദുമതത്തെ പ്രശംസിച്ചെഴുതിയിട്ടുണ്ട്. 

പക്ഷെ ബൈബിളോ, ഖുർ-ആനോ പോലുള്ള ഒരൊറ്റ പുസ്തകം  വായിച്ചു തല പെരുപ്പിക്കുന്നവർക്കു ഹിന്ദു മതത്തിനോട് പുച്ഛം. ഒരു പക്ഷെ അവരെല്ലാം മുപ്പത്തി മുക്കോടി ദൈവങ്ങളെ കുറിച്ച് കേട്ടതുകൊണ്ടായിരിക്കാം അങ്ങനെ ചിന്തിക്കുന്നത്. ഹിന്ദു മതത്തിന്റെ സത്ത എന്താണെന്ന് പോലും മനസ്സിലാക്കാത്തവർ സനാതന ധർമ്മത്തെ കുറിച്ച് ആഴത്തിലുള്ള പഠനം നടത്തുക.

Post a Comment (0)
Previous Post Next Post