ബഹിരാകാശയാത്രയ്‌ക്ക് ഒരുങ്ങി വനിതാ റോബോട്ട് വ്യോമ മിത്ര; ഇന്ത്യയുടെ സ്വപ്ന പദ്ധതി വരുന്ന വർഷം യാഥാർത്ഥ്യമാകും.


ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ രാജ്യമാകാൻ ഒരുങ്ങി ഇന്ത്യ. രാജ്യത്തിന്റെ സ്വപ്ന പദ്ധതിയുടെ പരീക്ഷണഘട്ടമായി ആദ്യം വ്യോമ മിത്ര എന്ന വനിതാ റോബോട്ടിനെയാണ് അയയ്‌ക്കുക. ഇസ്രോയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ച വ്യോമ മിത്ര. പരീക്ഷണ വിക്ഷേപണത്തിന്റെ രണ്ടാം ഘട്ടത്തിലാണ് ബഹിരാകാശത്തേക്ക് യാത്രയാകുക. ആദ്യ ഘട്ടത്തിൽ ശൂന്യപേടകത്തെ അയക്കുമെന്നും കേന്ദ്ര ശാസ്ത്ര മന്ത്രാലയം വ്യക്തമാക്കി കഴിഞ്ഞു. മൂന്നാം ഘട്ടത്തിൽ ബഹിരാകാശ യാത്രികരാകും ദൗത്യത്തിന്റെ ഭാഗമായി യാത്ര നടത്തുക.

വ്യോമ മിത്ര കാഴ്ചയിൽ പകുതി മനുഷ്യനാണ്. കൈകാലുകൾ ഇല്ലാതെ ഉടൽ മാത്രമാണ് റോബോട്ടിനുള്ളത്. പരിസ്ഥിതി നിയന്ത്രണങ്ങളും ശാരീരിക ക്ഷമത നിലനിർത്തുന്നതിനായി ഉപയോഗിക്കുന്ന ലൈഫ് സപ്പോർട്ട് സിസ്റ്റം തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിയന്ത്രിക്കാനും വ്യോമ മിത്രയ്‌ക്കാകും. ബഹിരാകാശ യാത്രികരുടെ യാത്രാവേളയിൽ പേടകത്തിന്റെ ക്യാബിനിൽ മാറ്റങ്ങൾ ഉണ്ടായാൽ മുന്നറിയിപ്പ് നൽകാനും കഴിയും. വിക്ഷേപണ സമയത്ത് ആവശ്യമായ കൽപ്പനകൾ നൽകാനും കഴിയും.

അടുത്ത വർഷത്തോട് കൂടി കുറഞ്ഞത് രണ്ട് ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കുകയാണ് ലക്ഷ്യം. അമേരിക്കയ്‌ക്കും, റഷ്യയ്‌ക്കും, ചൈനയ്‌ക്കും ശേഷം മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന രാജ്യമാകും ഇന്ത്യ. 2018 ലെ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി അവതരിപ്പിച്ച "ഗഗൻയാൻ പദ്ധതി" കൊറോണയുടെ പശ്ചാത്തലത്തിലാണ് നീണ്ട് പോയതെന്നും 2023 ൽ പൂർത്തീകരിക്കാൻ കഴിയും.

ഇന്ത്യൻ നിർമ്മിത വിക്ഷേപണ വാഹനത്തിനാകും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുക എന്നതാണ് ഗഗൻയാൻ ദൗത്യത്തിന്റെ ലക്ഷ്യം. നിരവധി ഗവേഷണ മൊഡ്യൂളുകൾ ഗഗൻയാൻ പദ്ധതിയ്‌ക്കായി തദ്ദേശീയമായി വികസിപ്പിക്കുന്നുണ്ട്. ഇസ്രോ നേതൃത്വം വഹിക്കുന്ന വലിയ ബഹിരാകാശ ദൗത്യമാണിത്. ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഇന്ത്യ വൻ കുതിപ്പുകൾ സൃഷ്ടിക്കാൻ ഇത് കാരണമാകും. ഭ്രമണപഥത്തിലെ ഇന്ത്യൻ ഉപഗ്രങ്ങളുടെ സംരക്ഷണത്തിൽ ഇസ്രോ വഹിക്കുന്ന പങ്ക് വലുതാണ്. ഇന്റർ ഏജൻസി സ്‌പെയ്‌സ് ഡെബ്രിസ് കോർഡിനേഷൻ കമ്മിറ്റി (ഐഡിഎസി), ഐഎഎഫ് സ്‌പെയ്‌സ് ഡെബ്രിസ് വർക്കിംഗ് ഗ്രൂപ്പ് തുടങ്ങി അനവധി അന്താരാഷ്‌ട്ര സംഘടനകളിൽ അംഗമാണ് ഇസ്രോ.

Post a Comment (0)
Previous Post Next Post