ദ്വാരക എക്സ്പ്രസ് വേ 2023 ൽ പ്രവർത്തനക്ഷമമാകും; യാഥാർത്ഥ്യമാകുന്നത് രാജ്യത്തെ ആദ്യ എലവേറ്റഡ് അർബൻ എക്സ്പ്രസ് പാത.


ദ്വാരക എക്‌സ്പ്രസ് വേ 2023-ൽ പ്രവർത്തനക്ഷമമാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി. രാജ്യ തലസ്ഥാനത്ത് വർദ്ധിച്ചു വരുന്ന വായു മലിനീകരണം നിയന്ത്രിക്കാനും ഡൽഹി- ഗുരുഗ്രാം എക്‌സ്പ്രസ്‌വേ യിലെ ഗതാഗത കുരുക്ക് കുറയ്‌ക്കാനും ഇത് സഹായകമാകും. രാജ്യത്തെ ആദ്യത്തെ എലവേറ്റഡ് അർബൻ പാത ആകും ഇതെന്നും പശ്ചിമ ബംഗാൾ യാത്രക്കാരുടെ യാത്ര ക്ലേശം പരിഹരിക്കാനും ഈ പാത സഹായകമാകും.

ഡൽഹിയിലെ ദ്വാരകയും ഹരിയാനയിലെ ഗുരുഗ്രാമുമായി ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ്‌വേ പദ്ധതി 9,000 കോടി രൂപ മുതൽമുടക്കിലാണ് നിർമ്മിക്കുന്നത്. പാതയുടെ 19 കിലോമീറ്റർ ഭാഗം ഹരിയാനയിലും, 10 കിലോമീറ്ററോളം ഡൽഹിയിലുമാണ്. ഡൽഹി- ജയ്പൂർ- അഹമ്മദാബാദ്- മുംബൈ ചതുർഭുജത്തിൽ ഉൾപ്പെടുന്ന പാതയാണിത്. ദേശീയ പാതയിലെ 50 മുതൽ 60ശതമാനത്തോളം വരുന്ന വാഹനങ്ങൾ വഴി തിരിച്ച് ഈ പാത വഴി തിരിച്ചുവിടും. അതുവഴി ഗതാഗതക്കുരുക്ക് കുറയ്‌ക്കാൻ കഴിയും. പാതയോരത്ത് 12,000 ൽ പരം വൃക്ഷതൈകൾ നടും.

പ്രധാന ജംഗ്ഷനുകളിൽ 4 മൾട്ടി ലെവൽ ഇന്റർചേഞ്ചുകൾ (തുരങ്കം/അണ്ടർപാസുകൾ, ഗ്രേഡ് റോഡ്, എലിവേറ്റഡ് ഫ്ളൈഓവർ, ഫ്‌ലൈ ഓവറിന് മുകളിലുള്ള ഫ്ളൈഓവർ) ഉണ്ടാകും. ഇന്ത്യയിലെ ഏറ്റവും നീളമേറിയതും (3.6 കി.മീ) വീതിയുള്ളതുമായ (8 വരി) നഗര റോഡ് ടണലിന്റെ നിർമ്മാണം ദേശീയ പാത 8-ലെ ശിവ്- മൂർത്തി പാതയിൽ ആരംഭിച്ച് ഗുരുഗ്രമിലെ ഖേർക്കി ദൗള ടോൾ പ്ലാസയിൽ അവസാനിക്കും. ആധുനിക ഗതാഗത സംവിധാനങ്ങൾ, ടോൾ സംവിധാനം, സിസിടിവി ക്യാമറകൾ, അത്യാധുനിക സുരക്ഷ എന്നിവ ഉണ്ടാകും.

Post a Comment (0)
Previous Post Next Post