ജൽ ജീവൻ മിഷനിലൂടെ ഗ്രാമീണ ഭാരതത്തിന്റെ ദാഹമകറ്റി മോദി സർക്കാർ; 13800 അടി ഉയരത്തിലും വെള്ളമെത്തി.


രാജ്യത്തെ ഓരോ പൗരനും കുടിവെള്ളം ഉറപ്പാക്കാൻ ആഹോരാത്രം പ്രയത്‌നിച്ച് കേന്ദ്രസർക്കാർ. ജൽജീവൻ പദ്ധതിയിലൂടെ ലഡാക്കിലെ 13,800 അടി ഉയതത്തിൽ സ്ഥിതി ചെയ്യുന്ന ഡെം ചോക്ക് ഗ്രാമത്തിൽ വെള്ളമെത്തിച്ചിരിക്കുകയാണ് സർക്കാർ. ഗ്രാമത്തിലെ 38 വീടുകളിലേക്കും ജലം ലഭ്യമാകുന്ന രീതിയിലാണ് പൈപ്പ് ക്രമീകരിച്ചിരിക്കുന്നത്. പൈപ്പിന്റെ സുഗഗമായ പ്രവർത്തനത്തിനായി സോളാർ സബ്‌മേഴ്‌സിബിൾ പമ്പുകളും സ്ഥാപിച്ചിട്ടുണ്ട്.

ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും 2024 ഓടെ ഗാർഹിക കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കാനായി നടപ്പിലാക്കുന്ന പദ്ധതിയാണ് ജൽ ജീവൻ മിഷൻ. തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന വാഗ്ദാനമായിരുന്ന ഈ പദ്ധതി വളരെ വേഗത്തിലാണ് വിജയത്തിലേക്ക് അടുക്കുന്നത്. കുടിവെള്ളം സംഭരണ പരിപാടിയുടെ അഭാവത്തിൽ തിക്തഫലങ്ങൾ അനുഭവിക്കുന്നത് രാജ്യത്തെ പാവപ്പെട്ടവരാണ് എന്നായിരുന്നു നീതി ആയോഗ് യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞത്.

Post a Comment (0)
Previous Post Next Post