ആഗോള സെമികണ്ടക്ടർ നിർമ്മാണ ഹബ്ബായി മാറാനൊരുങ്ങി ഭാരതം.

ഇന്ത്യയിലെ സെമികണ്ടക്ടർ മിഷന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത ചിപ്പുകളും അവയുടെ മാതൃകകളും സെമികോൺ ഇന്ത്യ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഭിവസം പ്രദർശിപ്പിക്കുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ മെയ്ക് ഇൻ ഇന്ത്യ ചിപ്പുകൾ വിപണിയിലേക്കും ഉപഭോക്താക്കളിലേക്കും എത്തി തുടങ്ങിയതായി സെമികോൺ ഇന്ത്യ പരിപാടിയിൽ പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി. 

ഇന്ത്യയെ ആഗോള സെമികണ്ടക്ടർ നിർമ്മാണ ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി നടത്തുന്ന ഈ ആഗോള ഉച്ചകോടിയിൽ ഇന്ത്യയിലെ ഡിസൈൻ സ്റ്റാർട്ടപ്പുകളും ഫാബ്രിക്കേഷൻ യൂണിറ്റുകളും വികസിപ്പിച്ച ചിപ്പുകൾ പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യയിൽ നിർമ്മിക്കുന്ന ചിപ്പുകൾ രാജ്യത്തിന്റെ സാങ്കേതിക മേഖലയിലും വ്യവസായ രംഗത്തും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഘടകങ്ങളാണ്.

 ഗുജറാത്തിലെ ധോലേര, സാനന്ദ് കൂടാതെ ആസാമിലെ മൊറിഗാവ് എന്നിവിടങ്ങളിൽ തദ്ദേശീയമായി നിർമ്മിക്കുന്ന മൈക്രോചിപ്പുകൾ ഇന്ത്യയുടെ സാങ്കേതിക കുതിപ്പിന് വേഗത കൂട്ടുന്നു. ₹1.27 ലക്ഷം കോടിയുടെ പുതിയ പദ്ധതിയിലൂടെ ഇന്ത്യയിൽ കൂടുതൽ ചിപ്പ് നിർമ്മാണ കേന്ദ്രങ്ങളും സ്റ്റാർട്ടപ്പുകളും പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു.

തുടക്കത്തിൽ 28nm മുതൽ 180nm വരെയുള്ള ചിപ്പുകളാണ് ഇന്ത്യയിൽ നിർമ്മിക്കുന്നത്. ഇവ ദൈനംദിന ഉപയോഗത്തിലുള്ള ഉപകരണങ്ങൾക്ക് (ഓട്ടോമൊബൈൽ, പവർ മാനേജ്‌മെന്റ് സിസ്റ്റം, കൺസ്യൂമർ ഇലക്ട്രോണിക്സ്) ഏറ്റവും അനുയോജ്യവും ആവശ്യകതയേറിയതുമാണ്. വിപണിയിലെ സാധാരണ ചിപ്പുകൾക്ക് പുറമെ 'സിലിക്കൺ കാർബെഡ്' (SiC) അടിസ്ഥാനമാക്കിയുള്ള പവർ ചിപ്പുകളും ഇന്ത്യ നിർമ്മിക്കുന്നു. ഇവ ഉയർന്ന വോൾട്ടേജും ചൂടും താങ്ങാൻ ശേഷിയുള്ളവയാണ്.

ഇലക്ട്രിക് വാഹനങ്ങളുടെ (EV) ചാർജറുകൾ, ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം, ഓട്ടോമോട്ടീവ് കൺട്രോളറുകൾ. ഐ.എസ്.ആർ.ഒ വികസിപ്പിച്ച ബഹിരാകാശ ദൗത്യങ്ങൾക്കും പ്രതിരോധ ഉപകരണങ്ങൾക്കും ഉപയോഗിക്കാവുന്ന 'വിക്രം' പ്രൊസസറുകൾ. 5G നെറ്റ്‌വർക്കുകൾ, റൂട്ടറുകൾ, സാറ്റലൈറ്റ് ആശയവിനിമയം എന്നിവയ്ക്കുള്ള ചിപ്പുകൾ.

സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവികൾ എന്നിവയിലെ സ്ക്രീനുകൾ നിയന്ത്രിക്കുന്ന ചിപ്പുകൾ. ഫ്ലിപ്പ്-ചിപ്പ്, സിസ്റ്റം-ഇൻ-പാക്കേജ് (SiP) തുടങ്ങിയ ആധുനിക പാക്കേജിംഗ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിർമ്മിക്കുന്നതിനാൽ ഇവ കൂടുതൽ കാര്യക്ഷമവും വലിപ്പം കുറഞ്ഞതുമായിരിക്കും. തദ്ദേശീയമായി രൂപകല്പന ചെയ്യപ്പെടുന്നതിനാൽ ഡാറ്റ ചോർച്ചയും സുരക്ഷാ ഭീഷണികളും ഒഴിവാക്കാൻ സാധിക്കുന്നു.

 



Post a Comment (0)
Previous Post Next Post