ഏറ്റവും കൂടുതൽ പരമോന്നത ബഹുമതികൾ സ്വന്തമാക്കിയ സമകാലിക രാഷ്ട്രത്തലവൻ

ലോകരാജ്യങ്ങളുടെ ഏറ്റവും കൂടുതൽ പരമോന്നത ബഹുമതികൾ സ്വന്തമാക്കിയ സമകാലിക (ഇന്ന് ജീവിച്ചിരിക്കുന്നവരിൽ) രാഷ്ട്രത്തലവൻമാരിൽ മുൻപന്തിയിൽ നിൽക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ്. ​വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും അന്താരാഷ്ട്ര സംഘടനകളിൽ നിന്നുമായി മുപ്പതിലധികം ഉയർന്ന ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

പലസ്തീന്റെയും ഇസ്രായേലിന്റെയും പരമോന്നത ബഹുമതികൾ ഒരേപോലെ നേടിയ അപൂർവ്വം ലോകനേതാക്കളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിവിധ രാജ്യങ്ങളിൽ നിന്നും അന്താരാഷ്ട്ര സംഘടനകളിൽ നിന്നുമായി മുപ്പതിലധികം (33) ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ആ രാജ്യങ്ങളുടെ ഏറ്റവും ഉയർന്ന പരമോന്നത സിവിലിയൻ ബഹുമതികളാണ്.

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് ലഭിച്ച പ്രധാനപ്പെട്ട ചില വിദേശ പരമോന്നത ബഹുമതികൾ താഴെ പറയുന്നവയാണ്.

1) ഫ്രാൻസ് (Grand Cross of the Legion of Honour)

2) റഷ്യ (Order of St. Andrew the Apostle)

3) ഗ്രീസ് (Grand Cross of the Order of Honour)

4) സൈപ്രസ് (Grand Cross of the Order of Makarios III)

5) സ്വീഡൻ (Royal Order of the Polar Star)

6) നോർവേ (Grand Cross of the Royal Norwegian Order of Merit)

7) സൗദി അറേബ്യ (Order of King Abdulaziz)

8) യു.എ.ഇ (Order of Zayed)

9) ബഹ്‌റൈൻ (King Hamad Order of the Renaissance)

10) പലസ്തീൻ (Grand Collar of the State of Palestine)

11) കുവൈറ്റ് (Order of Mubarak Al-Kabeer)

12) ഒമാൻ (Order of Oman - First Class)

13) ഭൂട്ടാൻ (Order of the Druk Gyalpo/ Dragon King)

14) മാലിദ്വീപ് (Order of the Distinguished Rule of Izzuddin)

15) ശ്രീലങ്ക (Sri Lanka Mitra Vibhushana)

16) അഫ്ഗാനിസ്ഥാൻ (State Order of Ghazi Amir Amanullah Khan)

17) ഈജിപ്ത് (Order of the Nile)

18) നൈജീരിയ (Grand Commander of the Order of the Niger)

19) മൌറീഷ്യസ് (Order of the Star and Key of the Indian Ocean)

20) ഘാന (Order of the Star of Ghana)

21) നമീബിയ (Order of the Welwitschia Mirabilis)

22) എത്യോപ്യ (Great Honour Nishan of Ethiopia)

23) അമേരിക്ക (USA) (Legion of Merit)

24) ബ്രസീൽ (National Order of the Southern Cross)

25) ഗയാന (Order of Excellence of Guyana)

26) ഡൊമിനിക്ക (Dominica Award of Honour)

27) ബാർബഡോസ് (Order of Freedom of Barbados)

28) ട്രിനിഡാഡ് ആൻഡ് ടൊബാഗോ (Order of the Republic of Trinidad and Tobago)

29) ഫിജി (Companion of the Order of Fiji)

31) പാപുവ ന്യൂ ഗിനിയ (Order of Logohu)

32) പലാവു (Ebakl Award)

33) ഇസ്രായേൽ (Speaker of the Knesset Medal)

ഇവ കൂടാതെ ഐക്യരാഷ്ട്രസഭയുടെ 'യുഎൻ ചാമ്പ്യൻസ് ഓഫ് ദി എർത്ത്', ദക്ഷിണ കൊറിയയുടെ 'സൗൾ സമാധാന പുരസ്കാരം' (Seoul Peace Prize) തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്).

ഏറ്റവും കൂടുതൽ വിദേശ പരമോന്നത ബഹുമതികൾ നേടിയ സമകാലിക രാഷ്ട്രത്തലവൻമാരുടെ പട്ടികയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തൊട്ടുപിന്നിൽ നിൽക്കുന്ന ചില പ്രമുഖ ലോകനേതാക്കന്മാർ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്,അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് എന്നിവരാണ്. സമകാലിക നേതാക്കളെ മാറ്റിനിർത്തി, ചരിത്രത്തിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ബഹുമതികൾ നേടിയ നേതാക്കളെ തിരഞ്ഞാൽ മുന്നിലെത്തുന്ന രണ്ട് നാമങ്ങളുണ്ട്:

ഫീഡൽ കാസ്ട്രോ (ക്യൂബൻ മുൻ പ്രസിഡന്റ്), തന്റെ നീണ്ട ഭരണകാലയളവിൽ ലോകത്തിലെ നൂറിലധികം (100+) രാജ്യങ്ങളിൽ നിന്നുള്ള പരമോന്നത ബഹുമതികളും മെഡലുകളും കാസ്ട്രോയ്ക്ക് ലഭിച്ചിട്ടുണ്ട്. ശീതയുദ്ധകാലത്ത് സോഷ്യലിസ്റ്റ്- അണിചേരാ പ്രസ്ഥാനങ്ങളിലെ രാജ്യങ്ങളെല്ലാം അദ്ദേഹത്തെ ആദരിച്ചിരുന്നു.​

നെൽസൺ മണ്ടേല (ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ്), വർണ്ണ വിവേചനത്തിനെതിരെയുള്ള പോരാട്ടത്തിലൂടെ ലോകത്തിന്റെ പ്രിയങ്കരനായ മണ്ടേലയ്ക്ക് അമ്പതിലധികം രാജ്യങ്ങളുടെ പരമോന്നത ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ 'ഭാരതരത്ന', പാകിസ്താന്റെ 'നിഷാൻ-ഇ- പാക്കിസ്ഥാൻ', അമേരിക്കയുടെ 'പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം' എന്നിവയെല്ലാം ഒരേപോലെ നേടിയ അപൂർവ്വ വ്യക്തിത്വമാണ് അദ്ദേഹം.

 




Post a Comment (0)
Previous Post Next Post