അയോധ്യ മുതൽ രാമേശ്വരം വരെ, കേരളത്തിൽ ശബരിമല ഉൾപ്പെടെ 290 ശ്രീരാമ സ്തംഭങ്ങൾ സ്ഥാപിക്കുന്നു. വാൽമീകി രചിച്ച രാമായണത്തിൽ ഭഗവാൻ ശ്രീരാമൻ വനവാസകാലത്ത് പാദമുദ്ര പതിപ്പിച്ച സ്ഥലങ്ങളിലാണ് ഇവ വരിക. ഓരോ സ്തംഭത്തിലും രാമായണത്തിൽ ആ സ്ഥലം വർണ്ണിക്കുന്ന ശ്ലോകം കൊത്തി വെയ്ക്കും. ഓരോന്നിനും 20 അടി ഉയരവും ആറടി വീതിയും ഉണ്ടാകും. ഈ തൂണുകളിൽ ആദ്യത്തേത് അയോധ്യയിലെ മണിപർബത്തിൽ സ്ഥാപിക്കും.
ശ്രീരാമ -സീതാ വിവാഹത്തിന് ദശരഥ മഹാരാജാവിന് ജനക രാജാവ് ധാരാളം രത്നങ്ങൾ നൽകി. അത് കുമിഞ്ഞുണ്ടായ മലയാണ് മണിപർബത് എന്ന് ഐതിഹ്യം. അയോധ്യ രാമക്ഷേത്രം പണിയുന്ന ജയ്‌പൂരിലെ മണിപർബത്തിലെ കല്ലാണ് സ്തംഭം നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. ഭൂകമ്പങ്ങളിൽ തകരാത്ത വിധമാണ് രൂപകൽപ്പന. നിർമ്മാണത്തിൽ ഇരിക്കുന്ന അയോധ്യ ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന അതേ പിങ്ക് മണൽക്കല്ലിൽ കൊത്തിയെടുത്ത ആദ്യ പ്രതിഷ്ഠ സെപ്റ്റംബർ 27 ന് നടക്കും.
ഭഗവാൻ ശ്രീ രാമൻ വനത്തിലേക്ക് രണ്ട് യാത്രകൾ നടത്തി, ഒന്ന് തന്റെ ശൈശവകാലത്തെ ഗുരുകുല വിദ്യാഭ്യാസ സമയത്ത് ഋഷി വിശ്വാമിത്രനൊപ്പവും, മറ്റൊന്ന് അയോധ്യയിൽ നിന്ന് വനവാസം സ്വീകരിച്ചപ്പോഴും ആണ്. ഭഗവാനെ കാണുമെന്ന് ശബരിയോട് ആത്മീയ ഗുരു പറഞ്ഞിരുന്നു. രാമന് നൽകാൻ ശേഖരിച്ച ഇലന്തപ്പഴം ഓരോന്നും രാമന് കൊടുക്കുന്നതിന് മുൻപ് ഗുണനിലവാരം ഉറപ്പു വരുത്താൻ വേണ്ടി വനവാസി ഗോത്ര വനിതയായ ശബരി രുചിച്ച ശേഷമാണ് രാമന് നൽകിയത്. ഭഗവാൻ അവയെല്ലാം സന്തോഷത്തോടെയും സംതൃപ്തിയോടെയും കഴിച്ചു. ശബരിമല ക്ഷേത്ര സമുച്ചയത്തിൽ ഭഗവാൻ ശ്രീരാമൻ, ഹനുമാൻ എന്നീ വിഗ്രഹങ്ങളുണ്ട്.
തെലങ്കാനയിലൂടെ ഒഴുകുന്ന തുംഗഭദ്രാ നദിക്കരയിലാവും രാമ സ്തംഭം സ്ഥാപിക്കുന്നത്. ഈ കരയിലെ അനേഗുഡിയാണ് ബാലി- സുഗ്രീവന്മാരുടെ ദേശമായ കിഷ്‌കിന്ധ സ്ഥിതിചെയ്യുന്നത്. ഇവിടെയാണ് രാമൻ ഹനുമാനെയും, സുഗ്രീവനെയും നേരിട്ട് കണ്ടത്. ഉത്തർ പ്രദേശ്, ജാർഖണ്ഡ്, ഛത്തിസ്‌ഗഡ്, മധ്യപ്രദേശ്, ഒഡിഷ, കർണാടക, മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് രാമസ്തംഭങ്ങൾ വരുന്ന സംസ്ഥാനങ്ങൾ. രാമസേതു തുടങ്ങുന്ന രാമേശ്വരത്തെ ധനുഷ്കോടിയിൽ ഒന്നുണ്ടാകും. സീതയെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ച ഇന്ത്യയിൽ നിന്ന് രാവണ രാജ്യമായ ലങ്കയിലേക്ക് രാമസൈനികർ നിർമ്മിച്ച പാലമാണ് 'രാമസേതു'. ഇത് ഭാവിതലമുറയെ ശ്രീരാമന്റെ ജീവിതത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുള്ള വിലമതിക്കാനാവാത്ത കൂട്ടിച്ചേർക്കലായിരിക്കും.