വിശ്വസവും, ശാസ്ത്രവും തമ്മിൽ താരതമ്യം ചെയ്യാൻ ഭാരതീയർക്ക് അറിയാം.


കശ്യപ മഹർഷി ഒരു ആറ്റോമിക് ശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തെ കാനഡ (അല്ലെങ്കിൽ ആറ്റങ്ങളെ ഭക്ഷിക്കുന്നവൻ) എന്നാണ് വിളിച്ചിരുന്നത്. ഉലൂക്ക എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. ഏകദേശം 900 BCE- 1000 BCE കാലഘട്ടത്തിൽ അദ്ദേഹം ഉജ്ജയിനിക്ക് സമീപം താമസിച്ചിരുന്നതായി ഇപ്പോൾ കണ്ടെത്തി. തന്റെ വൈശേഷിക സൂത്രത്തിൽ, ദ്രവ്യം, ചലനം, ശബ്ദം, ചൂട്, പ്രകാശം മുതലായവയിൽ നിന്ന് തുടങ്ങി എല്ലാറ്റിനെയും അദ്ദേഹം തരംതിരിച്ചിട്ടുണ്ട്.

അഞ്ചാം അദ്ധ്യായത്തിൽ അദ്ദേഹം ചലനത്തെയും, ഭൂഗുരുത്വത്തെ കുറിച്ചും പറയുന്നു. എന്തുകൊണ്ടാണ് വസ്തുക്കൾ നീങ്ങുന്നത്? എന്തു കൊണ്ടാണ് അവർ വീഴുന്നത്? എന്താണ് ജഡത്വം? ചലനത്തിനുള്ള പ്രേരണ എന്താണ്? ഇത്യാദി. അവന്റെ മൂന്ന് സൂത്രങ്ങൾ ഞാൻ നിങ്ങളുടെ മുന്നിൽ വയ്ക്കുന്നു. (അങ്ങേയറ്റം ദാരിദ്ര്യം കാരണം) വലിച്ചെറിയപ്പെട്ട നെൽക്കതിരുകൾ കഴിച്ച് ജീവിച്ചിരുന്ന ഈ പുരാതന മുനിയുടെ മഹത്തായ ചിന്തകൾ അറിഞ്ഞുകൊണ്ട് നിങ്ങൾ ആദരിക്കണം.

മെഡിക്കല്‍ സര്‍ജന്മാരുടെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്ഥാപനമാണ് റോയല്‍ ഓസ്ട്രലേഷ്യന്‍ കോളേജ് ഓഫ് സര്‍ജന്‍സ്. അവര്‍ പറയുന്നു സര്‍ജറിയുടെ പിതാവ് സുശ്രുതന്‍  ആണെന്ന്. ക്രിസ്തുവിന് 600 വര്‍ഷം മുന്‍പ്  ഭാരതത്തില്‍ ജീവിച്ചിരുന്ന സുശ്രുത സംഹിതയുടെ രചയിതാവും ശസ്ത്രക്രിയയുടെ സ്ഥാപക പിതാവുമായ മഹര്‍ഷി സുശ്രുതന്റെ പ്രതിമ മെല്‍ബണിലെ ആസ്ഥാനത്ത് സ്ഥാപിച്ചിട്ടുമുണ്ട്. പ്രതിമയുടെ അടിയില്‍ ശസ്ത്രക്രിയയുടെ പിതാവ്' എന്നാണ് എഴുതിയിരിക്കുന്നത്. 

ഓസ്‌ട്രേലിയയിലെയും ന്യൂസിലന്‍ഡിലെയും ശസ്ത്രക്രിയാ നിലവാരം, പ്രൊഫഷണലിസം, ശസ്ത്രക്രിയാ വിദ്യാഭ്യാസം എന്നിവയ്ക്കായുള്ള മുന്‍നിര സ്ഥാപനമാണ് റോയല്‍ ആസ്‌ട്രേലിയന്‍ കോളേജ്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം 7,000ലധികം ശസ്ത്രക്രിയാ വിദഗ്ധരുടെയും 1,300 ശസ്ത്രക്രിയാ ട്രെയിനികളുടെയും അന്താരാഷ്ട്ര മെഡിക്കല്‍ ബിരുദധാരികളുടെയും ശസ്ത്രക്രിയാ പരിശീലനത്തോട് ഒപ്പമുള്ള ആജീവനാന്ത പഠനത്തിനിടയില്‍ വൈദഗ്ധ്യത്തിന്റെ വികസനവും പരിപാലനവും പിന്തുണയ്ക്കുന്നു. ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റുമായി ചേര്‍ന്ന്, ഏഷ്യാപെസഫിക് മേഖലയിലെ ആരോഗ്യ സംരക്ഷണത്തിനും ശസ്ത്രക്രിയാ വിദ്യാഭ്യാസത്തിനും പിന്തുണ നല്‍കി ആഗോള സര്‍ജറി ഔട്ട്‌റീച്ചും നല്‍കുന്നു കൂടാതെ ശസ്ത്രക്രിയാ ഗവേഷണത്തിന് ഗണ്യമായ ധനസഹായവും നല്‍കുന്നു.

നാസ ശാസ്ത്രജ്ഞരിൽ മുപ്പതു ശതമാനം, ഡോക്ക്ടർമാരിൽ മുപ്പതു ശതമാനം. അമേരിക്കയിലെ മാത്രം ഇന്ത്യൻ ഒറിജിൻ ആളുകളുടെ കണക്കാണ്. ഇതിൽ ഏറിയപങ്കും ഗണപതിയുടെ കഥകേട്ട് വളർന്നവർ തന്നെ. ചന്ദ്രയാൻ വിക്ഷേപിക്കും മുമ്പ് ചെയര്മാന് അടക്കം ശാസ്ത്രജ്ഞർ തിരുപ്പതിയിൽ പോയി പ്രാർത്ഥിച്ചു. പക്ഷെ റോക്കറ്റു ഉയർന്നു പോയത് ശാസ്ത്രത്തിന്റെ ബലത്തിലാണെന്നു അറിയാത്തവർ അല്ല ആരും. ദൈവനാമത്തിൽ സത്യപ്രതിജ്ഞ  ചെയ്ത പ്രധാനമന്ത്രിമാർ ഭരിക്കുന്ന നാടാണ് ഭാരതം.

എന്തു ചെയ്യന്നതിനും മുമ്പും "ബിസ്മില്ലാഹി" പറയാത്ത ഒരു ഗൾഫ്  ഭരണാധികാരിയെയും കണ്ടിട്ടില്ല. അമേരിക്കൻ പ്രസിഡന്റ്  സത്യപ്രതിജ്ഞയുടെ അവസാന  വാചകം "സൊ ഹൽപ് മി ഗോഡ്  എന്നാണ്". അതായത് വിശ്വസം വേറെ  ശാസ്ത്രം വേറെ. അത് പഠിപ്പിക്കാൻ  ഒരു ഷംസീറും വരേണ്ട കാര്യമില്ല. തന്റെ  കണ്ണിലെ പച്ചക്കല്ല് എടുത്തു മാറ്റിയിട്ടു മറ്റുളളവരുടെ കണ്ണിലെ കരട്  മാറ്റാൻ വരൂ എന്ന് മാത്രമേ  പറയുന്നുള്ളു. വിശ്വസവും, ശാസ്ത്രവും തമ്മിൽ താരതമ്യം ചെയ്യാൻ ഭാരതീയർക്ക് അറിയാം, കമ്മ്യൂണിസ്റ്റ്- ജിഹാദികളുടെ ഒരു സഹായം ആവശ്യമില്ല.

Post a Comment (0)
Previous Post Next Post