ഗണപതി ഭഗവാനെ അധിക്ഷേപിച്ച സ്പീക്കർ എ.എം.ഷംസീറിന്റെ വിഷയം കോൺഗ്രസ് നിയമസഭയിൽ ചർച്ചയ്ക്ക് വെക്കില്ലെന്ന് വി.ഡി.സതീശൻ ഇടതു പക്ഷത്തിന് വാക്കുകൊടുത്തു പറഞ്ഞതിൽ അത്ഭുതപ്പെടാനില്ല. കാരണം യൂത്തുലീഗ് വിളിച്ച "രാമായണം വായിപ്പിക്കാതെ അമ്പലനടയിൽ പച്ചയ്ക്കിട്ട് കത്തിക്കും" എന്ന പ്രകോപനകരമായ മുദ്രാവാക്യം സിപിഎം സഭയിൽ എടുത്തിടും കോൺഗ്രസ്സ് പ്രതിരോധത്തിലാകും. അപ്പോൾ പിന്നെ വിട്ടുവീഴ്ച ചെയ്ത് ഒത്തുതീർപ്പിലേയ്ക്ക് പോകാം.
ഇടതു- വലതു മുന്നണികൾക്ക് അറിയാം... ഈ അസംഘടിത സമൂഹത്തെ ഏത് തരത്തിലും അധിക്ഷേപിക്കാം, അവർക്കു നേരെ കൊലവിളി മുദ്രാവാക്യം നടത്താം, ഒരു കുഴപ്പവുമില്ല. സൗദിയിൽ പോയപ്പോൾ ബാങ്കുവിളി കേട്ടില്ല; അവിടെ ശബ്ദം പുറത്തുകേട്ടാൽ വിവരമറിയും" മന്ത്രി സജി ചെറിയാൻ ഇത് പറഞ്ഞതേ ഓർമ്മയുള്ളൂ പിന്നെ നടന്നത് തന്റെ എഫ് ബി അക്കൗണ്ടിൽ സമാധാന മതക്കാരുടെ തെറി അഭിഷേകങ്ങളും, ഭീഷണിയുമാണ് അരങ്ങേറിയത്. സെമറ്റിക് മതങ്ങളെ കുറിച്ച് ചില ചെറിയാന്മാർക്ക് അറിയാതെ നാക്കു പിഴ സംഭവിച്ചാൽ ഭയന്നു കൊണ്ടുള്ള തിരുത്തലുകളും, മാപ്പു പറച്ചിലുമായി മെഴുകി മറിയുന്ന കാഴ്ചകളാണ് ഇന്ന് കേരളത്തിൽ കാണുന്നത്.
മാപ്പു പറയാനും പറഞ്ഞത് പിൻവലിക്കാനും ഇരുപത്തിനാലു മണിക്കൂറുപോലും വേണ്ടിവന്നില്ല. മതനിന്ദയോ, പ്രവാചകനിന്ദയോ ഒട്ടുമില്ലാത്ത പ്രസ്താവനയായിട്ടു പോലും സജി ചെറിയാന് പറഞ്ഞതു ഭയംമൂലം വിഴുങ്ങേണ്ടി വന്നു. ഗണപതിനിന്ദ നടത്തിയ ഷംസീർ പറഞ്ഞതിൽ ഉറച്ചു തന്നെ നിൽക്കുന്നു. കെ. സുരേന്ദ്രൻ പറഞ്ഞതുപോലെ താടിയുള്ള അപ്പൂപ്പനെയേ പേടിയുള്ളൂ എന്നർത്ഥം. "ഇടതുപച്ച" മുന്നണിതന്നെ. ലക്ഷ്യം ഒന്നുമാത്രം മതമൗലിക വാദികളുടെ സംഘടിത വോട്ട് ബാങ്ക് ഇരുമുന്നണിക്കും ആവശ്യമാണ്. ഹിന്ദുവിന്റെ സഹിഷ്ണുത, ഇടതുപക്ഷം ഹൈന്ദവ വിരുദ്ധത വളർത്താനായി ഉപയോഗിക്കുന്നു.