ആർട്ടിക്കിൾ 370 റദ്ദായതോടെ കശ്മീരിൽ നിരവധി മാറ്റങ്ങളാണ് വന്നത്. വിഘടനത്തിന്റെ സ്വരം മുഴക്കിയ കശ്മീർ, ഇതിന് പിന്നാലെ ഇന്ത്യയുടെ ഭാഗമായി മാറി. സാമ്പത്തിക സാമൂഹിക മുന്നേറ്റത്തിന് വഴിയൊരുക്കിയ ചരിത്ര തീരുമാനമായിരുന്നു. ഇന്ന് കശ്മീർ കേന്ദ്രനയങ്ങളിൽ നിന്നും പദ്ധതികളിൽ നിന്നും മാറ്റി നിർത്തപ്പെടുന്നില്ല. ഭീകരതയുടെ പിടിയിൽ നിന്നും പ്രദേശം സുരക്ഷിത കേന്ദ്രമായി മാറി. ആർട്ടിക്കിൾ 370-ാആം വകുപ്പ് കശ്മീരിൽ നിന്നും മാറിയതിന്റെ 4-ാാആം വാർഷികമാണ്. ആർട്ടിക്കിൾ 370 റദ്ദായതോടെ ജമ്മു കശ്മീരിൽ അനുഭവപ്പെട്ട മാറ്റങ്ങളെ കുറിച്ചറിയുക.
നാല് പതിറ്റാണ്ടിന് ശേഷം കശ്മീര്‍ താഴ്വരയില്‍ ആസാദാരി ഘോഷ യാത്രയ്‌ക്ക് അനുമതി നല്‍കിയിതില്‍ കേന്ദ്ര സര്‍ക്കാരിനോട് നന്ദി പറഞ്ഞ് ഷിയാ മുസ്ലീം സമൂഹം. ഇമാം ഹുസൈന്റെ രക്തസാക്ഷിത്തൊടു അനുബന്ധിച്ചാണ് ആസാദാരി ഘോഷ യാത്ര നടത്തിയിരുന്നത്. "ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീര്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നുവെന്നതിന് തെളിവാണ് സര്‍ക്കാര്‍ അനുമതിയെന്ന്" ഓള്‍ ഇന്ത്യ ഷിയ പേഴ്സണല്‍ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന യാസൂബ് അബ്ബാസ് അഭിപ്രായപ്പെടുന്നു. ആസാദാരി നിരോധനം നീക്കിയതിലൂടെ മുസ്ലീം സമൂഹത്തിന് അനുകൂലമായ സൂചനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഷിയ സമൂഹം എല്ലായ്‌പ്പോഴും ഇന്ത്യയോട് കൂറ് കാണിക്കുന്നവരാണ്. ആസാദാരി ഘോഷയാത്ര നടത്തിയത് കശ്മീരിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാണിത്.
"കശ്മീരില്‍ ഞങ്ങളുടെ ഘോഷയാത്രയ്‌ക്ക് സുരക്ഷയും പൗര സംവിധാനങ്ങളും ഒരുക്കുന്നതിന് ഷിയാ സമൂഹം സര്‍ക്കാരിനോട് കടപ്പെട്ടവരാണെന്ന് മൗലാന അബ്ബാസ് പറഞ്ഞത് നമ്മൾ കണ്ടതാണ്. ഇമാം ഹുസൈന്‍ മുസ്ലീങ്ങള്‍ക്കിടയില്‍ മാത്രമല്ല, മറ്റ് സമുദായങ്ങള്‍ക്കിടയിലും ബഹുമാനിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുന്ന ആദരണീയ വ്യക്തിയാണ്. മനുഷ്യ നീതിയുടെ ശബ്ദമായിരുന്നു ഇമാം. മുഹറത്തോട് അനുബന്ധിച്ച് ആസാദാരി ഘോഷയാത്രകള്‍ അനുവദിക്കണം എന്നത് ഷിയാ മുസ്ലീങ്ങളുടെ പതിറ്റാണ്ടുകള്‍ നീണ്ട ആവശ്യമായിരുന്നു. 1970-കളിലാണ് സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി കോൺഗ്രസ്സ് സർക്കാർ ഘോഷയാത്ര നിരോധിച്ചത്.
തീവ്രവാദത്തോടും, അഴിമതിയോടും സന്ധിയില്ലാനയം സ്വീകരിച്ച കേന്ദ്രസർക്കാർ തീവ്രവാദ ബന്ധമുള്ള 52 ഉദ്യോഗസ്ഥരെയാണ് സർക്കാർ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത്. ഇവരിൽ സയ്യിദ് സലാഹുദ്ദീന്റെ മക്കളായ സയ്യിദ് അബ്ദുൾ മുഈദ, ഷാഹിദ് യൂസഫ്, സയ്യിദ് അഹമ്മദ് ഷക്കീൽ എന്നിവരടക്കം ഉൾപ്പെടുന്നു . 2012ൽ ജമ്മു കശ്മീർ എന്റർ പ്രണർഷിപ്പ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ജെകെഇഡിഐ) മാനേജരായി അബ്ദുൾ മുയീദിനെ നിയമിക്കുകയും 2013 മുതൽ 2019 വരെ ഈ സ്ഥാപനത്തിൽ നിരവധി തട്ടിപ്പുകൾ നടക്കുകയും ചെയ്തിരുന്നു. സ്ഥാപനം മറയാക്കി നിരവധി ആക്രമണങ്ങളും ആസൂത്രണം ചെയ്തിരുന്നു .
ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ ചെറുമകൻ അൽതാഫ് അഹമ്മദ് ഷായുടെ മകൻ അനീസ് ഉൾ ഇസ്‌ലാമിനെ ഷെർ-ഇ-കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ റിസർച്ച് ഓഫീസർ സ്ഥാനത്ത് നിന്ന് നീക്കി. ജമാഅത്തെ ഇസ്ലാമി അംഗവും ഭീകരനുമായ കശ്മീർ സർവകലാശാലയിലെ പ്രൊഫ. ഫാറൂഖ് അഹമ്മദ് ഷാ എന്ന ബിട്ട കരാട്ടെയുടെ ഭാര്യ അൽത്താഫ് ഹുസൈൻ പണ്ഡിറ്റ്, കെഎഎസ് ഓഫീസർ അഷ്ബാഹ്-ഉൽ-രാജ്മന്ദ് എന്നിവർക്ക് ജെകെഎൽഎഫ് ഭീകരരുമായും, വിഘടനവാദ സംഘടനകളുമായും ബന്ധം വെളിപ്പെട്ടതോടെ ഇവരെയും സർവ്വീസിൽ നിന്ന് നീക്കം ചെയ്തു.
പാകിസ്താൻ ചാരസംഘടനയുടെ നിർദേശപ്രകാരം ഷോപ്പിയാനിലെ ആഷിയയുടെയും, നീലോഫറിന്റെയും സ്വാഭാവിക മരണത്തിൽ ബലാത്സംഗവും, കൊലപാതകവും എന്ന വ്യാജ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തയ്യാറാക്കിയ ഡോ.നിഘത് ഷാഹിൻ ചില്ലു, ഡോ.ബിലാൽ അഹമ്മദ് ദലാൽ എന്നിവരെയും പിരിച്ചുവിട്ടു. ഈ വ്യാജ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാരണം മാസങ്ങളോളം താഴ്‌വരയിൽ അക്രമങ്ങൾക്ക് ആക്കം കൂട്ടാൻ ഇടയായിട്ടുണ്ട്. ഇത്തരത്തിൽ ഉൾപ്പെട്ട നിരവധി പേർ ഇപ്പോഴും കേന്ദ്രസർക്കാരിന്റെ നിരീക്ഷണത്തിലാണ്.
മുഹറം ഘോഷയാത്ര:
ഷിയാ സമൂഹത്തിന്റെ പ്രധാന ആഘോഷമായിരുന്നു മുഹറം ഘോഷയാത്ര. മൂന്ന് പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടക്കുകയായിരുന്നു ഇത്. ആർട്ടിക്കിൾ 370 റദ്ദായതോടെ മുഹറം ഘോഷയാത്ര പരമ്പരാഗത പാതയായ ലാൽ ചൗക്ക് മേഖലയിലൂടെ നടത്താൻ ഷിയാ സമൂഹത്തിന് സാധിച്ചു.
ശാരദാ ക്ഷേത്രത്തിലെ ദീപാവലി:
വടക്കൻ കശ്മീരിലെ കുപ്വാര ജില്ലയിലെ തീത്വാൾ പ്രദേശത്തെ നിയന്ത്രണ രേഖയോട് ചേർന്നുള്ള ശാരദാ ക്ഷേത്രത്തിൽ 75 വർഷത്തിന് ശേഷം ദീപാവലി ആഘോഷിച്ചു.
സിനിമ പ്രദർശനം:
സിനിമ എന്നത് കശ്മീരിന് അന്യമായിരുന്നു. ഇന്ന് സ്ഥിതി മാറി. ഭീകരവാദത്തെ തുടർന്ന് ഇല്ലാതായ സിനിമ പ്രദർശനങ്ങൾ കശ്മീരിൽ പുനരാരംഭിച്ചു. 2022 സെപ്റ്റംബറിൽ ജമ്മു കശ്മീരിൽ ആദ്യ മൾട്ടിപ്ലെക്‌സ് തീയറ്റർ ഉദ്ഘാടനം ചെയ്യപ്പെട്ടു.
സ്ത്രീ ശാക്തീകരണം:
സ്ത്രികൾക്ക് അന്യമായ അവകാശങ്ങളെ തിരിച്ചു നൽകാൻ ആർട്ടിക്കിൾ 370-ാം വകുപ്പിന്റെ റദ്ദാക്കൽ വഴി സാധിച്ചു. ഇന്ന് കശ്മീരിൽ സ്ത്രീകൾക്ക് സ്ഥലം വാങ്ങാനും തങ്ങളുടെ കുട്ടികൾക്ക് കൈമാറ്റം ചെയ്യാനും സാധിക്കും. പെൺകുട്ടികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് വിവാഹം കഴിച്ച് പോയാൽ കൂടി ഇത് സാധിക്കും.
വിനോദ സഞ്ചാര മേഖലയിലെ മാറ്റം:
370-ാം വകുപ്പ് റദ്ദായതിന് പിന്നാലെ വിനോദ സഞ്ചാര മേഖലയിൽ കശ്മീർ സാക്ഷ്യം വഹിച്ചത് വലിയ മുന്നേറ്റമാണ്. 2022-ൽ കശ്മീർ സന്ദർശിച്ചത് 1.00 കോടി വിനോദസഞ്ചാരികളാണ്. സ്വാതന്ത്ര്യത്തിന് ശേഷം കശ്മീരിൽ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഏറ്റവുമധികമാണ് ഇത്.
നവേരഹ്:
കശ്മമീരി പണ്ഡിറ്റ് സമൂഹത്തിന്റെ പ്രധാന ആഘോഷമാണ് നവേരഹ്. പുതുവർഷ പിറവി ആഘോഷിക്കുന്ന ഇത് സംഘർഷങ്ങളെ തുടർന്ന് നിന്ന് പോയ ആഘോഷം ഇന്ന് ആഘോഷിക്കപ്പെടുന്നു. 32 വർഷത്തിന് ശേഷം കശ്മീർ പണ്ഡിറ്റുകളുടെ പ്രധാന ആഘോഷമായ നവേരഹ് ആഘോഷിച്ചു.
മറ്റ് മാറ്റങ്ങൾ:
കശ്മീരിൽ ബ്ലോക്ക് വികസന സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താൻ സാധിച്ചു. ആദ്യമായാണ് ഇത്തരത്തിൽ കശ്മീരിൽ സമിതി തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ അശാന്തിയുടെ പ്രധാന കാരണങ്ങൾ ഇല്ലാതെയായി. വിവാഹ, വിദ്യാഭ്യാസം, റിസർവേഷൻ എന്നീ വിഷയങ്ങളിലുള്ള എല്ലാ കേന്ദ്ര നിയമങ്ങളും ജമ്മു കശ്മീരിനും ബാധകമായി. കല്ലേറുകൾ പൂർണ്ണമായി അവസാനിച്ചു. 2019-ൽ 417 ഭീകരവാദ ശ്രമങ്ങൾ ഉണ്ടായെങ്കിലും 2023-ൽ അത് 26 എണ്ണമായി ചുരുങ്ങി. ജി-20 ഷെർപ്പാ യോഗം ശ്രീനഗറിൽ നടന്നു. കേന്ദ്ര ഭരണ പ്രദേശത്ത് നടക്കുന്ന ആദ്യ അന്തർദേശീയ യോഗമായിരുന്നു.