മുമ്പ് കമ്മ്യൂണിസ്റ്റ് ഭീകരർ നക്സൽ ആക്രണങ്ങളിലൂടെ അഴിഞ്ഞാടിയിരുന്ന ഗ്രാമങ്ങൾ ഇന്ന് സാധാരണ ജീവിത്തിലേക്ക് തിരിച്ച് വരുന്നത് സംബന്ധിച്ച വാർത്ത ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് കമ്മ്യൂണിസ്റ്റ് ഭീകരർ പാവപ്പെട്ട ജനങ്ങളുടെ സൈര്യജീവിതം തടസ്സപ്പെടുത്തിയിയിരുന്ന ഛത്തീസ്ഗഡിലെ സുക്മയിൽ നിന്നും സന്തോഷ വാർത്ത പുറത്ത് വരുന്നത്. അവിടെ ജനിച്ച് വളർന്ന ഒരു പെൺകുട്ടി ഭീകരതയെ കുറിച്ചുള്ള ഭയവും, ദാരിദ്ര്യവും അതിജീവിച്ച് മികച്ച ജോലി സ്വന്തമാക്കിയതാണ് ഗ്രാമവാസികളിൽ അഭിമാനവും, ആഹ്ളാദവും നിറയ്‌ക്കുന്നത്.
ഗ്രാമവാസിയായ റിതേഷിന്റെയും, ഷോളിയുടെയും മകളായ റിയയാണ് ലണ്ടനിൽ സർക്കാർ ആശുപത്രിയിൽ നേഴ്സ് ജോലി കരസ്ഥമാക്കിയത്. നഴ്സ് ജോലി സാധാരണമാണെങ്കിലും സുക്മക്കാർക്ക് ഇത്തരം ജോലികൾ ഇപ്പോൾ മാത്രമാണ് യാഥാർത്ഥ്യം ആകുന്നത്. സുക്മ ജില്ലയിൽ കാലങ്ങളായി കമ്മ്യൂണിസ്റ്റ് നക്സൽ ഭീഷണി മൂലം കടുത്ത ദാരിദ്രവും അസ്ഥിരതയുമാണ് നിലനിന്നിരുന്നത്. അതിനാൽ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനവും അവതാളത്തിൽ ആയിരുന്നു. സ്കൂളുകൾ ദിവസങ്ങളോളമാണ് പ്രവർത്തിക്കാഞ്ഞത്.
2014 മുതൽ നരേന്ദ്രമോദി സർക്കാർ കമ്യൂണിസ്റ്റ് ഭീകർക്കെതിരായ നടപടി ശക്താക്കിയതൊടെ സ്കൂളുകളുടെ പ്രവർത്തനം ഗ്രാമത്തിൽ പുനരാംരംഭിച്ചത്. അതൊടെ കൂടുതൽ കുട്ടികൾ പഠിക്കാൻ എത്തി തുടങ്ങി. ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് സുക്മ നിവാസികൾ തിരിച്ചു വന്നു. കമ്മ്യൂണിസ്റ്റ് ഭികരരുടെ ഭീഷണി മൂലം ഇടയ്‌ക്ക് പഠനം റിയയ്‌ക്ക് തടസ്സപ്പെട്ടിരുന്നു. ഒടുവിൽ കുടുംബം സുക്മയിൽ നിന്ന് ഡോർണ പാലിലേക്ക് താമസം മാറ്റി.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടെങ്കിലും പെൺകുട്ടിയുടെ മാതാപിതാക്കൾ വിദ്യാഭ്യാസത്തിന് മുടക്കം വരുത്തിയില്ല. മറ്റ് തടസ്സങ്ങളും മറികടന്ന്, റിയ ലണ്ടനിലെ ഒരു സർക്കാർ ആശുപത്രിയിൽ നഴ്‌സിന്റെ ജോലി നേടി. എന്നാൽ ഇന്ന് ഗ്രാമത്തിലെ മുഴുവൻ കുട്ടികളും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നതായി റിയയുടെ അച്ഛൻ വ്യക്തമാക്കി. തന്റെ മകളുടെ പാത പിന്തുർന്ന് ഉന്നത വിദ്യാഭ്യാസം നേടാനുള്ള ശ്രമത്തിലാണ് ഗ്രാമത്തിലെ പെൺകുട്ടികളെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമത്തിൽ സമാധാനം കൈവന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തിൽ പ്രതിഫലിക്കുന്നതായും അദ്ദേഹം പറയുന്നു.