ബില്ലിന്റെ കരട് 2021-ൽ കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. ബിജെപി ഭരണത്തിലുള്ള മിക്ക സംസ്ഥാനങ്ങളും ഇതിനോടകം നടപ്പിൽ വരുത്തി കഴിഞ്ഞു, ഈ നിയമം കേരളം നടപ്പിൽ വരുത്തിയോ? മനുഷ്യാവകാശത്തിന്റെ മൂടുപടമണിഞ്ഞ് വധശിക്ഷയ്ക്ക് എതിരാണെന്ന് പറഞ്ഞ് അന്ന് അതിനെതിരെ രംഗത്ത് വന്നിരുന്ന ഏക സംഘടനകൾ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ വലിയ "പൊട്ടുകാർ' മാത്രമായിരുന്നു.
രാജ്യത്ത് സ്ത്രീകളുടെയും, കുട്ടികളുടെയും സംരക്ഷണം ഉറപ്പുവരുത്താൻ വേണ്ടി കേന്ദ്രസർക്കാർ. കുട്ടികളെയും, സ്ത്രീകളെയും കടത്തിക്കൊണ്ടു പോകുകയും, പീഡിപ്പിക്കുകയും ചെയ്യുന്നവർക്ക് വധ ശിക്ഷ നൽകുന്ന മനുഷ്യക്കടത്ത് (തടയൽ, സംരക്ഷണം, പുനരധിവാസം) ബില്ലിന്റെ കരട് കേന്ദ്ര വനിതാ- ശിശുക്ഷേമ മന്ത്രാലയം 2021-ൽ പ്രസിദ്ധീകരിച്ചു. സ്ത്രീകൾക്കും, കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുകയാണ് ബില്ലിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിട്ടത്.
12 വയസ്സിൽ താഴെയുള്ള കുട്ടികളെയും, സ്ത്രീകളെയും കടത്തിക്കൊണ്ടു പോകുന്നവർക്ക് എതിരെയും, പീഡിപ്പിക്കുന്നവർക്ക് എതിരെയുമാണ് നിയമ പ്രകാരം നടപടിയുണ്ടാകുക. കുറ്റവാളികൾക്ക് 20 വർഷം തടവും, 30 ലക്ഷം രൂപവരെ പിഴ നൽകാനും, കുറ്റകൃത്യം ആവർത്തിച്ചാൽ വധശിക്ഷ നൽകാനുമുള്ള വ്യവസ്ഥകൾ അടങ്ങിയതാണ് ഈ ബില്ല്. 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളെ കടത്തിക്കൊണ്ട് പോയാൽ ബില്ല് പ്രകാരം 10 വർഷം തടവും, 15 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഒന്നിലധികം കുട്ടികൾ ഉണ്ടെങ്കിൽ 14 വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ലഭിക്കും.
കേരളത്തിൽ സ്ത്രീകൾക്കും, കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് വധ ശിക്ഷ നൽകുന്ന നിയമം അനിവാര്യം ആകുന്നത്. കേരളാസർക്കാർ ഈ നിയമം നടപ്പിൽ വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പീഡനത്തിന് ഇരയാകുന്നവർക്ക് സംരക്ഷണം, പുന:രധിവാസം എന്നിവ ഉറപ്പു വരുത്തുന്നതാണ് ഈ നിയമം. ഇതിന് പുറമേ സാമ്പത്തിക, സാമൂഹിക പിന്തുണയും ബില്ല് നൽകുന്നു. അതിർത്തിക്കപ്പുറം ആളെ കടത്തുന്ന എല്ലാ കുറ്റകൃത്യങ്ങൾക്കും ഈ നിയമം ബാധകമാണ്.