കേരള സ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട് കേരളത്തിൽ വലിയ തർക്കങ്ങൾ നടക്കുകയാണല്ലോ. കേരളത്തിൽ നിന്ന് ആരും ഇസ്ലാമിക സ്റ്റേറ്റിൽ പോയിട്ടില്ല എന്നും, കേരളത്തിൽ അങ്ങനെ തീവ്ര ആശയങ്ങൾ പ്രചരിപ്പിച്ചു ആളുകളെ മതം മാറ്റി ജിഹാദിന് കൊണ്ട് പോയിട്ടില്ല എന്നും തർക്കിച്ച് വാദിക്കുന്നത് മുസ്ലീം മത നേതാക്കന്മാർ ആയിരുന്നു എങ്കിൽ നമ്മക്ക് അവരുടെ മതത്തിനെ രക്ഷിക്കാൻ ഉള്ള പ്രതിരോധം എന്ന നിലക്ക് കാണാമായിരുന്നു.
ഇതിപ്പോൾ ഇസ്ലാമിലെ ഭീകരവാദത്തെ കുളിപ്പിച്ച് കുട്ടപ്പനാക്കാൻ നടക്കുന്നത് കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റുകാരും കമ്മ്യൂണിസ്റ്റ് മതത്തിൽ വിശ്വസിക്കുന്ന ചില യുക്തിവാദികളുമാണ്. ഏതാണ്ട് നൂറിൽ പരം ആളുകൾ കേരളത്തിൽ നിന്നും ഐസിസിൽ ചേർന്നതിന് തെളിവുണ്ടെന്ന് കേരള പോലീസ് തന്നെ കൊടുത്ത വിവരങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. https://www.indiatoday.in/india/story/about-100-keralites-suspected-to-have-joined-isis-police-1084495-2017-11-11
ഈ കാര്യത്തിൽ ആർക്കും തർക്കം ഇല്ലല്ലോ? ഇനിയും ഇതിൽ കൃത്യത വേണ്ടത്, എത്ര പേരാണ് മറ്റു മതത്തിൽ നിന്ന് കൺവെർട്ട് ചെയ്തു പോയി എന്ന കാര്യത്തിലാണ്. നമ്മുക്ക് അറിയാവുന്ന നാല് പെൺകുട്ടികൾ അത്തരത്തിൽ ഈ കണക്കിൽ ഉണ്ട്. ബാക്കി ആളുകളെ കുറിച്ചോ അവരുടെ കുടുംബ വിവരങ്ങളോ പോലീസ് വെളിയിൽ വിട്ടിട്ടില്ല.
ഇവിടെ രണ്ടു കാര്യങ്ങളാണ് തെളിയുന്നത്..
1) കേരളത്തിൽ നിന്ന് ഐസിസിലേക്ക് നൂറിൽപരം ആളുകൾ പോയിട്ടുണ്ട്.
2) അതിൽ നാല് പേരെങ്കിലും മറ്റു മതങ്ങളിൽ നിന്ന് കൺവേർട്ട് ചെയ്യപ്പെട്ട് കൊണ്ടുപോയ പെൺകുട്ടികളാണ്.
ഇങ്ങനെ ഒരു സംഭവം ഇവിടെ നടന്നിട്ട് ഇതിനെക്കുറിച്ച് ഈ സമൂഹത്തിൽ കാര്യമായ ചർച്ചകൾ ഉണ്ടായിട്ടുണ്ടോ? 550 മുസ്ലിം യുവാക്കളെയാണ് തീവ്രവാദത്തിൽ നിന്ന് ഡീ-റാഡിക്കലൈസെഷൻ പദ്ധതിയിലൂടെ രക്ഷിച്ചത് എന്ന് 2021 ൽ കേരള സർക്കാർ വ്യക്തമാക്കിയ കാര്യമാണ്. https://epaper.deshabhimani.com/c/63327258
ചർച്ചകളും ആശങ്കകളും അറിയിച്ച എല്ലാവരെയും സംഘികളും കൃസംഘികളും ആക്കി മാറ്റി. ബാക്കി ആളുകളെ കേവല യുക്തിവാദികളും, ഇസ്ല്‌മോഫോബിക്കും.. ലോകത്ത് എവിടെയും ഇസ്ലാം പ്രതിസ്ഥാനത്ത് ആകുമ്പോൾ ഇസ്ലാമിസ്റ്റുകളും അവരുടെ എല്ലിൻ കഷ്ണം തിന്നു ജീവിക്കുന്നവരും എടുക്കുന്ന സ്ഥിരം പുത്തൂരം അടവ് തന്നെയാണത്.
ഇങ്ങനെ മതത്തെ പൊതിഞ്ഞു സംരക്ഷിക്കുന്നതിന് പകരം, എങ്ങനെയാണ് ഇത്തരം ആളുകളിലേക്ക് തീവ്ര ചിന്തകളും ആശയങ്ങളും കടത്തിവിട്ടത് എന്നതിനെക്കുറിച്ച് കൃത്യമായ അന്വേഷണമോ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിട്ടുണ്ടോ? മുസ്ലിം മത നേതൃത്വവും ആ മത നേതാക്കന്മാരെയും ഇസ്ലാമിനെയും പിന്തുണച്ചു കൊണ്ടുവരുന്ന യുക്തിവാദികളും ഈ കാര്യത്തിൽ എന്ത് സമീപനം എടുക്കണം എന്നാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്?
അവർ എപ്പോഴും ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്നും, ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നവരെല്ലാം സംഘികൾ ആണെന്നും കേരളത്തിലെ മതസൗഹാർദ്ദം തകർക്കാനുള്ള ശ്രമമാണെന്നും വരുത്തി തീർക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്, അത് തന്നെയാണ് ഇപ്പോഴും ചെയ്യുന്നത്.
ഇപ്പോൾ കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട ഉയർന്ന പ്രധാന ആരോപണം കേരളത്തിൽനിന്ന് 32000 പേരെ ഇത്തരത്തിൽ കൺവേർട്ട് ചെയ്ത് ഐസിസിലേക്ക് കൊണ്ടുപോയി എന്ന ടീസറിലെ ഒരു പരാമർശത്തിനെ കുറിച്ച് ആണ് തർക്കം., ഈ 32,000 പേരുടെ അഡ്രസ്സ് കൊടുക്കുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികവുമായി എത്തിയിരിക്കുന്നത് മതനേതാക്കൾ അല്ല യുക്തിവാദികളാണ്.
ടീസറിൽ ഉള്ള കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ആണിത്, എന്നെ പോലെ 32,000 പേര് അവിടെ ഉണ്ട് എന്നത്. കേരളത്തിൽ നിന്നാണെന്ന് പറയുന്നില്ല. പക്ഷേ കേരളത്തിൽ നിന്നു തന്നെയാണ് 32000 എന്ന് കമ്മ്യൂണിസ്റ്റ്- ജിഹാദി- കോൺഗ്രസ്സുകാർ തറപ്പിച്ച് പറയുന്നത്. ഒരിക്കൽ കൂടി ഇക്കൂട്ടർ തങ്ങളുടെ ഭാഷാപരിജ്ഞാനം എന്താണെന്ന് തെളിയിച്ചു. പണ്ട് മോദിയുടെ പതിനഞ്ചു ലക്ഷം രൂപ സ്വപ്നം കണ്ട അതേ മാനസിക അവസ്ഥയുള്ള ടീംസ്.
ഹ്യൂമൺ റൈറ്റ് വാച്ച് പുറത്ത് വിട്ട കണക്ക് അനുസരിച്ച് 42,000 വിദേശികൾ ഏതാണ്ട് 60 രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ട് ഐസിസിൻ്റെ ക്യാമ്പിൽ എത്തിയിട്ടുണ്ട്. അതിൽ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ് എന്നതാണ് കണക്ക്. https://www.hrw.org/news/2023/01/27/revictimizing-victims-children-unlawfully-detained-northeast-syria
മുഖ്യമന്ത്രി പിണറായി വിജയനും അതേപോലെ ഇസ്ലാമിസ്റ്റ് സിംബതൈസേഴ്സും ഹ്യൂമൻ റൈറ്റ്സിനെ കൊണ്ട് ഇവരുടെയെല്ലാം അഡ്രസ്സു പുറത്തെടുപ്പിച്ച് തരണം എന്നതാണ് ഈ അവസരത്തിൽ പറയാൻ ഉള്ളത്. ഇരുട്ടു കൊണ്ട് ഓട്ട അടക്കരുത്.. ജനങ്ങൾ എല്ലാവരും വിഡ്ഡികളും അല്ല.. അത്രയും ഓർത്താൽ നന്ന്.