ഇസ്ലാമിനെ അമേരിക്കന്‍ വർണ്ണ വിവേചനവുമായി സമീകരിക്കുന്നത് കൃത്രിമവും അക്രമാസക്തവുമായ താരതമ്യമാണ്. (Video : https://youtu.be/qdfKavmEvKk) ഇത്തരം നട്ടെല്ല് മരവിപ്പിക്കുന്ന ഇരവാദവും വംശീയ സമീകരണങ്ങളും ജമാ അത്ത് ഇസ്‌ളാമി മുന്നോട്ടു വെക്കുന്ന ടിപ്പിക്കല്‍ മതവെറി സാഹിത്യത്തിന് ദൃഷ്ടാന്തമാണ്. ഇന്ത്യന്‍ മുസ്ലിങ്ങളെ ഒന്നാകെ വംശഹത്യ നടത്താന്‍ പോകുന്നു എന്ന ഭീതി വ്യാപാരത്തിന്റെ മറ്റൊരു പതിപ്പാണിത്. 1953 ല്‍ ലാഹോറില്‍ അഹമ്മദീയക്കാരെ കൂട്ടക്കൊല ചെയ്യാനും 1971 ല്‍ ബംഗാളി ഹിന്ദു സ്ത്രീകളെ കൂട്ട ബലാല്‍സംഗം ചെയ്യാനും ജമാ അത്ത ഇസ്ലാമി തിരഞ്ഞെടുത്തത് ഇതേ തന്ത്രമാണ്. ഇതൊന്നും സാധിക്കാത്തപ്പോള്‍ പുരോഗമഭാവം പ്രകടിപ്പിച്ച് മതവെറി ഒളിപ്പിച്ച് 24 മണിക്കൂറും ഇരവാദ സാഹിത്യം പ്രസരിപ്പിക്കും.
അമേരിക്കയിലെ വർണ്ണവെറിയെയും, ഇന്ത്യയിലെ മുസ്ലിങ്ങളെയും ഒരു നൂലില്‍ കോർത്തിട്ട കുറുക്കന്‍ബുദ്ധി ഈ നിലപാടിന്റെ ഭാഗമാണ്. ബ്‌ളാക്കിനെപോലെ ഇസ്ലാം ഒരു വംശമോ വര്‍ണ്ണമോ അല്ല. അതൊരു മതമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഭരണത്തിലിരുന്ന മതം കൂടിയാണത്. ഉപഭൂഖണ്ഡത്തില്‍ നിന്നുണ്ടായ മൂന്ന് രാജ്യങ്ങളില്‍ രണ്ടും ഇസ്ലാമിക ഭൂരിപക്ഷമാണ്. മൂന്നാമത്തെ രാജ്യമായ ഇന്ത്യയില്‍ 20 കോടിയിലധികം വരുന്ന കൂറ്റന്‍ ന്യൂനപമായി നിലനില്‍ക്കുകയും ചെയ്യുന്നു. ഉപഭൂഖണ്ഡത്തില്‍ ഇസ്ലാം ഉള്‍പ്പെട്ട വര്‍ഗ്ഗീയ ലഹളകള്‍ക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. യാഥാര്‍ത്ഥ്യം അതായിരിക്കെ ഇസ്ലാമിനെ അടിമത്തത്തിന്റെ കരാള ഹസ്തങ്ങളില്‍ ഞെരിഞ്ഞമര്‍ന്ന നരകിച്ച അമേരിക്കന്‍ ബ്ലാക്കുമായി സമീകരിക്കുന്നത് അങ്ങേയറ്റം മാനവിക വിരുദ്ധമായ സമീപനമാണ്.
പ്രാതിനിധ്യം എന്ന ജനാധിപത്യ സങ്കല്‍പ്പമല്ല ഇസ്ലാമിസ്റ്റുകള്‍ക്കുള്ളത്. അവര്‍ ജനാധിപത്യത്തിലോ മതേതരത്വത്തിലോ വിശ്വസിക്കുന്നില്ല. തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യം പോലെ സ്വന്തം മതത്തിന്റെ ആധിപത്യമാണ് ജമാ അത്ത് ഇസ്ലാമി ഉള്‍പ്പടെയുള്ള ഇസ്ലാമിക സംഘടനകളുടെ രാഷ്ട്രീയലക്ഷ്യം. ഈ ലക്ഷ്യമാകട്ടെ ഇസ്ലാമിന്റെ ആഗോള ലക്ഷ്യമാണ്. മതപരമായ സ്വത്വബോധത്തിന്റെ ആധിക്യം കാരണം മുസ്‌ളിങ്ങള്‍ അവര്‍ ന്യൂനപക്ഷമായ സമൂഹത്തില്‍ ഇടകലര്‍ന്ന് ജീവിക്കാനോ ഒത്തുചേര്‍ന്ന് പോകാനോ ശ്രമിക്കാറില്ല. ഇന്ത്യന്‍ സര്‍ക്കാരിന്റെ കീഴിലുള്ള ജോലികള്‍ സ്വീകരിക്കുന്നത് പോലും ഒരു കാലത്ത് ജമാ അത്ത് ഇസ്ലാമിക്കാര്‍ വിലക്കിയിരുന്നു. ഉമ്മത്ത് എന്ന പാന്‍ ഇസ്ലാമിക് സങ്കല്‍പ്പമാണ് ഇസ്ലാമിസ്റ്റുകള്‍ ലോകമെമ്പാടും പിന്തുടരുന്നത്. ദാറുല്‍ ഇസ്ലാം-ദാറുല്‍ അഹദ്-ദാറുല്‍ ഇസ്ലാം (Dar al-Islam · Dar al-'Ahd · Dar al-harb) എന്നിങ്ങനെ മൂന്നിനങ്ങളായിട്ടാണ് മനുഷ്യ സമൂഹങ്ങളെ ഇസ്ലാമിക നിയമപണ്ഡിതര്‍ വിഭജിക്കുന്നത്.
ഇസ്ലാമിന് മേധാമിത്വമുള്ള, മറ്റുള്ളവര്‍ രണ്ടാംകിട സിവില്‍ റൈറ്റ്‌സും ജിസയ പോലുള്ള മതനികുതികളും കൊടുത്ത് അപമാനിതരും പീഡിതരുമായി ജീവിക്കുന്ന സ്ഥലമാണ് ദാറുല്‍ ഇസ്ലാം. പാകിസ്ഥാന്‍ അതിന് ഉദാഹരണമാണ്. ദാറുല്‍ ഇസ്ലാമിലാണ് യഥാര്‍ത്ഥ സമാധാനം അഥവാ പീസ് ഉള്ളത്. അവിടെ യുദ്ധമില്ല. ആരോട് യുദ്ധം ചെയ്യാന്‍?! ഇസ്ലാം= സമാധാനം എന്ന് പറയുന്നത് തന്നെ ഈ സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തിലാണ്. ദാറുല്‍ അഹ്ദ് ഇസ്ലാവുമായി യുദ്ധക്കരാറോ സന്ധിയോ നിലവില്‍ ഉള്ള സമൂഹങ്ങളാണ്. ദാറുല്‍ ഹറാം ഇസ്ലാം യുദ്ധത്തിലും നിരന്തര സംഘര്‍ഷത്തിലും ഏര്‍പ്പെട്ടിരിക്കുന്ന സ്ഥലമാണ്. ഇന്ത്യ അത്തരത്തിലൊന്നാണ്. പാകിസ്ഥാനും ബംഗ്ലാദേശും പിറന്നതും ഇതേ ഇസ്ലാമിക തത്വങ്ങളുടെ അടിസ്ഥാനത്തിലാണ്. അത് സാധ്യമാകുന്നില്ലെന്ന് തോന്നിയ വേളയിലാണ് ഡയറക്ട് ആക്ഷനിലൂടെ വര്‍ഗ്ഗീയ കൂട്ടക്കൊല നടത്താന്‍ മുസ്ലിംലീഗ് 1946 ഓഗസ്റ്റില്‍ ഉത്തരവിടുന്നത്.
ബീഹാറിലും യു.പിയിലും മുസ്‌ളിം പ്രാതിനിധ്യം കുറയുന്നത് അമേരിക്കന്‍ ബ്ലാക്കിന്റെ അവസ്ഥയുമായി താരതമ്യപെടുത്താവുന്ന കാര്യമല്ല. മുന്നണി രാഷ്ട്രീയത്തിലെ സങ്കീര്‍ണ്ണ സമവാക്യങ്ങളും തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന കക്ഷിയെ (ബി.ജെ.പി മുന്നണി) മുഖ്യശത്രുവായി കാണുന്ന രാഷ്ടീയ നിലപാടുമാണ് പ്രധാന കാരണങ്ങള്‍. ജനസംഖ്യയുടെ 16-17% ശതമാനം മുസ്ലിങ്ങള്‍ ള്ള ബീഹാറില്‍ 243 അംഗ നിയമസഭയില്‍ 19 മുസ്ലിം എം.എല്‍.എ മാരുണ്ട്. ഇത് അംഗസംഖ്യയുടെ 8 ശതമാനത്തില്‍ താഴെയാണ്. ഇവരെല്ലാം തന്നെ പ്രതിപക്ഷമായ രാഷ്ട്രീയ ജനതാദള്‍ മുന്നണിയുടെ(ഇപ്പോള്‍ ഭരണപക്ഷം) ഭാഗമായി ജയിച്ചവരാണ്. ബി.ജെ.പി-ജനതാദള്‍ മുന്നണിയില്‍ നിന്ന് ആരും ജയിച്ചില്ല. ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജനതാദള്‍(യു) പത്ത് ശതമാനം സീറ്റുകള്‍(മൊത്തം 11 സീറ്റുകള്‍) മുസ്ലിങ്ങള്‍ക്ക് നീക്കിവെച്ചിരുന്നു. പക്ഷെ ആരും ജയിച്ചില്ല. (https://timesofindia.indiatimes.com/elections/assembly-elections/bihar/bihars-y-m-votes-can-nitish-repeat-the-2010-magic/articleshow/79095256.cms).
ഉത്തര്‍പ്രദേശില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം എം.എല്‍.എ മാരുണ്ടായിരുന്നത് 2012-17 ലാണ്- 69/403 പേര്‍. ഏറ്റവും കുറവ് 1991 ലും-17 പേര്‍. 2022 ലെ നിയമസഭാ ഇലക്ഷനില്‍ ഇത് 34 ആയി കുറഞ്ഞു. 2017 ലെ തിരഞ്ഞെടുപ്പിനെക്കാള്‍ (25) കൂടിയ അംഗസംഖ്യയാണിത്. 2022 ല്‍ ജയിച്ച 34 ല്‍ 32 പേര്‍ എസ്.പി ടിക്കറ്റിലും രണ്ട് പേര്‍ രാഷ്ട്രീയ ജനതാദള്‍ ടിക്കറ്റിലുമാണ് നിയമസഭയില്‍ എത്തിയത്. നിലവില്‍ എസ്.പിയുടെ എം.എല്‍.എ മാരില്‍ (111) 29% മുസ്‌ളിങ്ങളാണ്. 64 മുസ്ലിങ്ങള്‍ക്ക് അവര്‍ ടിക്കറ്റ് നല്‍കിയിരുന്നു. അതേസമയം 2012-17ല്‍ 42 SP മുസ്ലിം എം.എല്‍.എ മാര്‍ ഉണ്ടായിരുന്നു. മുസ്‌ളിം പ്രീണന രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന SP മുന്നണി പരാജയപെട്ടതാണ് മുസ്‌ളിം പ്രാതിനിധ്യം കുറയാന്‍ കാരണം എന്ന് വ്യക്തമാണ്. മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമായി ഏതെങ്കിലും ക്യാമ്പിലേക്ക് ചേക്കേറുമ്പോള്‍ ആ മുന്നണിയുടെ രാഷ്ട്രീയ ഭാഗധേയത്തിന് അടിസ്ഥാനമാക്കിയാണ് പ്രാതിനിധ്യം ഉണ്ടാവുക. ഇന്ത്യയില്‍ ജാതി-മത അടിസ്ഥാനത്തിലല്ല തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും ഓര്‍ക്കേണ്ടതുണ്ട്. 2022-ല്‍ ബി.എസ്.പി മുസ്‌ളിം വിഭാഗത്തില്‍പെട്ട 88 പേര്‍ക്കും, കോണ്‍ഗ്രസ് 75 പേര്‍ക്കും, AIMIM ഉം 60 പേര്‍ക്കും ടിക്കറ്റ് നല്‍കിയിരുന്നു. ആരും വിജയിച്ചില്ലെന്ന് മാത്രമല്ല എസ്.പി യുടെ 32 സ്ഥാനാര്‍ത്ഥികളെ പരാജയപെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും ചെയ്തു. (https://www.hindustantimes.com/elections/uttar-pradesh-assembly-election/uttar-pradesh-gets-34-muslim-mlas-this-time-most-from-akhilesh-yadav-s-party-101647149185804.html. 2. https://timesofindia.indiatimes.com/city/lucknow/number-of-muslim-mlas-in-uttar-pradesh-assembly-rises-to-34/articleshow/90158323.cms).
ഇതാണോ അമേരിക്കന്‍ ബ്ലാക്കിന്റെ വിഷയം? ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കിടയില്‍ തന്നെ അമേരിക്കന്‍ ബ്ലാക്കിന് സമാനമായ ശ്രേണിബന്ധമായ ഉച്ചനീചത്വങ്ങളും അവഗണനകളും നേരിടുന്ന പിന്നാക്ക വിഭാഗങ്ങളെയും ജാതികളെയും കണ്ടെത്താനാവും. ഇന്ത്യന്‍ മുസ്ലിങ്ങളില്‍ പിന്നാക്കജാതികളും മുന്നോക്കജാതികളും ഉണ്ട്. അമേരിക്കന്‍ ബ്ലാക്കിന്റെ വിഷയം വംശീയവും വര്‍ണ്ണപരവുമാണ്. അമേരിക്കന്‍ ഡെമോക്രസി അത് സ്വാഭാവികമായി തന്നെ പരിഹരിച്ച് വരികയാണ്. അമേരിക്കന്‍ ബ്ലാക്ക് അമേരിക്കന്‍ സമൂഹത്തില്‍ വ്യാപകമായി കലരുന്നുണ്ട്, മറ്റ് ജനതകളുമായി വിവാഹബന്ധം ഉള്‍പ്പടെയുള്ള ബന്ധങ്ങളുണ്ട്. ഇസ്ലാം വിവാഹകാര്യത്തിലും മറ്റും പുലര്‍ത്തുന്ന തൊട്ടുകൂടായ്മയും മാറ്റിനിറുത്തലും അമേരിക്കന്‍ ബ്ലാക്കിന്റെ അജണ്ടയില്‍ ഇല്ല. അമേരിക്കന്‍ ബ്ലാക്ക് മതപരിവര്‍ത്തനവും ദാവാ പ്രവര്‍ത്തനവും മുഖ്യ അജണ്ടയായി കാണുന്നില്ല. ദാവാ ചാനലുകള്‍ വഴി വിദ്വേഷം പ്രചരിപ്പിക്കുന്നില്ല. അമേരിക്കന്‍ ബ്ലാക്കില്‍ ഭൂരിപക്ഷവും ക്രിസ്ത്യാനികളാണെങ്കിലും എല്ലാത്തരം വിശ്വാസികളും അവര്‍ക്കിടയില്‍ ഉണ്ട്.
'റിപ്പബ്ലിക്കുകാര്‍ക്ക് കറുത്തവരെ വേണ്ട, അവര്‍ എല്ലായ്‌പ്പോഴും ഡമോക്രാറ്റുകള്‍ക്ക് വോട്ട് ചെയ്‌തോളും'' എന്ന അവസ്ഥയും മാറുകയാണ്. കറുത്തവര്‍ ഡമോക്രാറ്റുകളോട് കൂടുതല്‍ താല്പര്യം കാണിക്കുന്നുണ്ട് എന്നതില്‍ അവരുടെ നിര്‍ണ്ണായക അവകാശമാണ് പ്രധാനം. ഏത് പാര്‍ട്ടിയാണോ രക്ഷക-യജമാന ഭാവം വിജയകരമായി കെട്ടിയാടുന്നത് അവരോട് അത്തരം ഗ്രൂപ്പുകള്‍ കൂടുതല്‍ അനുഭാവം കാണിക്കും. യു.പി യിലും ബീഹാറിലുമൊക്കെ SP, BSP, Congress തുടങ്ങിയ കക്ഷികള്‍ക്ക് മുസ്ലിങ്ങള്‍ വോട്ട് ചെയ്യുന്നതിന് സമാനമാണിത്. അതാണ് അമേരിക്കന്‍ ബ്ലാക്കിന്റെ കാര്യത്തില്‍ സംഭവിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയിലും നേതാക്കളിലും പ്രതിനിധികളിലും കൂടിയ കറുത്തവരുടെ സാന്നിധ്യം കാണാനാവും. (https://www.newyorker.com/podcast/politics-and-more/whats-driving-black-candidates-to-the-republican-party)
2020 ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ബ്ലാക്ക് പുരുഷന്‍മാര്‍ വന്‍തോതില്‍ വോട്ട് ചെയ്തത് റിപബ്ലിക്കനായ ഡൊണാള്‍ഡ് ട്രമ്പിനാണ്. (https://www.pewresearch.org/fact-tank/2022/11/07/10-facts-about-black-republicans). എന്തുവന്നാലും ഡമോക്രാറ്റുകള്‍ക്ക് വോട്ട് ചെയ്യും എന്ന നിര്‍ബന്ധബുദ്ധി അവര്‍ ഉപേക്ഷിക്കുകയാണ്. ബീഹാര്‍- യു.പി അടക്കമുള്ള ഉത്തരേന്ത്യയില്‍ ഇസ്ലാമിസ്റ്റുകള്‍ വര്‍ഷങ്ങളായി പിന്തുടരുന്ന കമ്മ്യൂണല്‍ രാഷ്ട്രീയമല്ല നാമിവിടെ കാണുന്നത്.
ദശകങ്ങള്‍ നീണ്ട വര്‍ണ്ണവിവേചനവും അടിമത്ത്വവും ഏല്‍പ്പിച്ച പരിക്കുകളില്‍ നിന്ന് അമേരിക്കന്‍ ബ്ലാക്ക് ഇസ്ലാമിക വിരുദ്ധമായ ജനാധിപത്യ വ്യവസ്ഥയിലൂടെ മോചിതരായി വരികയാണ്. അവര്‍ക്കവിടെ ജസിയ മതനികുതിയൊന്നും അടയ്‌ക്കേണ്ട കാര്യവുമില്ല. 1965-ല്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ കേവലം 5 കറുത്ത വര്‍ഗ്ഗക്കാരാണ് ഉണ്ടായിരുന്നത്. സെനറ്റര്‍മാരോ ഗവര്‍ണര്‍മാരോ ആരുമുണ്ടായിരുന്നില്ല. 2021 ലെ Pew റിസേര്‍ച്ച് സര്‍വെ പ്രകാരം അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ 59 കറുത്തവരുണ്ട്. ഇത് അവരുടെ ജനസംഖ്യ ആനുപാതികമായ (13%) പ്രാതിനിധ്യത്തിന് ഏതാണ്ട് തുല്യമാണ്. പക്ഷെ സെനറ്റര്‍മാരില്‍ 3 ബ്ലാക്ക് മാത്രമേ ഉള്ളൂ, ഗവര്‍ണ്ണര്‍മാര്‍ ആരുമില്ല. അമേരിക്കന്‍ ചരിത്രം പരിശോധിച്ചാല്‍ ഇതുവരെ 5 ബ്ലാക്ക് ഗവര്‍ണ്ണര്‍മാരുണ്ട് (https://www.washingtonpost.com/history/2023/01/18/black-governors-history-wes-moore/) ഈ ഗ്യാപുകള്‍ ക്രമേണ നികന്നു വരുന്നതായാണ് കാണുന്നത്. ബാരക് ഒബാമയും കമലാ ഹാരിസുമൊക്കെ അമേരിക്കന്‍ കറുത്തവരുടെ വര്‍ദ്ധിച്ച പ്രാതിനിധ്യത്തിന് ദൃഷ്ടാന്തമാണ്. (https://www.pewresearch.org/fact-tank/2021/01/22/black-americans-have-made-gains-in-u-s-political-leadership-but-gaps-remain/)
പാകിസ്ഥാനിലും ബംഗ്ലാദേശിലും വധശിക്ഷ വിധിക്കപെട്ട നേതക്കളാല്‍ നയിക്കപെടുന്ന സംഘടനയാണ് തങ്ങള്‍ 'അമേരിക്കന്‍ ബ്ലാക്കിന് സമാനമാണേ' എന്ന തന്ത്രപരമായ ഇരവാദം ഉയര്‍ത്തുന്ന ജമാ അത്ത് ഇസ്ലാമി. 1953-ല്‍ പാകിസ്ഥാനിലെ അഹമ്മദിയരുടെ വംശഹത്യ ആസൂത്രണം ചെയ്ത മൗദൂദിയുടെ വരെ ചരിത്രം അതാണ്. സ്വാതന്ത്ര്യസമരം നടത്തിയതിനോ സാമ്ര്യാജ്യത്വ വിരുദ്ധ പോരാട്ടം നടത്തിയതിനോ അല്ല അവരില്‍ പലരെയും ബംഗ്ലാദേശില്‍ തൂക്കിലേറ്റിയത്. പച്ചയായ വര്‍ഗ്ഗീയവെറിയും ന്യൂനപക്ഷ ഉന്മൂലനവും കൂട്ട ബലാല്‍സംഗങ്ങളുമാണ് അവര്‍ക്കെതിരെ ആരോപിക്കപെട്ട കുറ്റങ്ങള്‍. അതിന്റെ ഇന്ത്യന്‍ പതിപ്പാണ് ഇന്ത്യന്‍ ജമാ അത്ത് ഇസ്ലാമി. അവരുടെ ചാനലി മീഡിയ വണ്ണിലാണ് ഇത്തരം പരിഹാസ്യമായ സമീകരണങ്ങള്‍ എഴുന്നെള്ളിക്ക പെടുന്നത്. സമാനമായ അതിക്രമങ്ങള്‍ ഇവിടെ നടത്താന്‍ സാധ്യമല്ലെന്ന നിരാശാബോധമാവാം ഇത്തരം വാദങ്ങള്‍ക്ക് പിന്നില്‍. അതാണ് അമേരിക്കന്‍ വർണ്ണ വിവേചനം പോലെയാണ് തങ്ങളും എന്നൊക്കെ തള്ളിവിട്ട് പരിധിയില്ലാതെ വെറുപ്പിക്കുന്നത്.