പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിലെ പുതിയ ഗഡു ലഭിക്കാൻ ചെയ്യേണ്ടത് എന്ത്?


പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ആനുകൂല്യം ലഭിക്കുന്നതിന് തപാൽ വകുപ്പ് വഴി ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാം. പദ്ധതിയുടെ ഈ മാസത്തെ ഗഡു ലഭിക്കുന്നതിന് ഫെബ്രുവരി 15-ന് മുമ്പായി കർഷകർ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം.

ഇതിനായി കൃഷി വകുപ്പും തപാൽ വകുപ്പും സംയുക്തമായി ക്യാമ്പുകളും പോസ്റ്റ് ഓഫീസുകളിൽ അക്കൗണ്ട് ആരംഭിക്കുന്നതിനും ആധാറുമായി ബന്ധിപ്പിക്കുന്നതിനും സൗകര്യം ഒരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പോസ്റ്റ് ഓഫീസുകളിലുളള മൊബൈൽ ഫോണും ബയോമെട്രിക് സ്‌കാനറും ഉപയോഗിച്ച് അക്കൗണ്ട് തുറക്കാനും തുടർന്ന് ആധാറുമായി ബന്ധിപ്പിക്കാനും സാധിക്കും.

2018-ലാണ് പിഎം കിസാൻ സമ്മാൻ നിധി ആരംഭിച്ചത്. ഇതിലൂടെ പ്രതിവർഷം മൂന്ന് ഗഡുക്കളാക്കി കർഷകർക്ക് 6,000 രൂപ വീതം നൽകുന്നു. ഇതുവരെ പദ്ധതിയിലൂടെ 12 ഗഡുക്കൾ വിതരണം ചെയ്ത് കഴിഞ്ഞു. 16,000 കോടി രൂപയാണ് പിഎം കിസാനിലൂടെ കേന്ദ്ര സർക്കാർ കർഷകർക്കായി നൽകിയത്. ചെറുകിട ഇടത്തരം കർഷകർക്കായിട്ടുള്ള സർക്കാരിന്റെ പദ്ധതിക്കായാണ് പിഎം കിസാൻ സമ്മാൻ നിധി യോജന.

Post a Comment (0)
Previous Post Next Post