അത്ഭുതം തോന്നുന്ന ഒരു നിർമ്മിതിയാണ് തമിഴ്നാട്ടിലെ പേരൂർ പടേശ്വരർ മന്ദിരം ക്ഷേത്രം. ലോക പൈതൃകങ്ങളുടെ പട്ടികയിൽ ഈ ക്ഷേത്രം ഉൾപ്പെടുത്താത്തത് എന്താണെന്ന് അറിയില്ല. യുനെസ്‌കോയുടെ ഈ ഉദ്ദേശ്യത്തിൽ സംശയം ജനിപ്പിക്കാൻ പര്യാപ്തമാണ് ഈ ക്ഷേത്ര നിർമ്മിതി.
ഈ ക്ഷേത്രത്തിന് ഏകദേശം 2000 വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കുന്നു. ചോള കാലഘട്ടത്തിൽ കരികാല ചോളൻ എ.ഡി രണ്ടാം നൂറ്റാണ്ടിൽ ആണ് ക്ഷേത്രം നിർമ്മിച്ചെതെന്ന് പുരാവസ്തു ഗവേഷകർ പറയുന്നു. എന്നാൽ ഇതു പൂർത്തീകരിച്ചത് പിന്നീടുള്ള നൂറ്റാണ്ടുകളിൽ ആണെന്ന് പറയപ്പെടുന്നുണ്ട്.
ക്ഷേത്രം ഭഗവാൻ ശിവന്റെ താണ്ഡവസ്ഥലങ്ങളോ നൃത്തശാലയോ ആണെന്നന്ന് കരുതപ്പെടുന്നു. നൃത്തത്തിന്റെ നാഥനായ നടരാജനായി ശിവഭഗവാന്റെ സ്വർണ്ണം പൂശിയ മൂർത്തി ഉണ്ടിവിടെ. ക്ഷേത്രത്തിൽ നിർമ്മിച്ചിരിക്കുന്ന മഹാദേവന്റെ വിവിധ രൂപങ്ങളുടെ അതിശയിപ്പിക്കുന്ന വിഗ്രഹങ്ങൾ ഇവിടെയുണ്ട്. ഇപ്പോഴത്തെ എഞ്ചിനീയർമാർക്ക് ഇന്നും ഒരു വെല്ലുവിളി പോലെയാണ് ഈ ക്ഷേത്ര നിർമ്മിതി.