പ്രധാാനന്ത്രി ആവാസ് യോജന പദ്ധതി വഴി കേരളത്തില്‍ രണ്ട് ലക്ഷത്തോളം വീടുകള്‍ നിര്‍മ്മാണം നടത്തി വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ലക്ഷത്തോളം വീടുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ആയുഷ്മാന്‍ പദ്ധതി വഴി കോടികളാണ് ജനങ്ങളുടെ ചികിത്സയ്ക്കായി ചെലവഴിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ ബിജെപിയെ പ്രതീക്ഷയോടെയാണ് കാണുന്നത്. കേരളത്തിലും ബിജെപി അധികാരത്തിലെത്തിയാല്‍ ഇരട്ട എഞ്ചിന്‍ സര്‍ക്കാരാകും, അത് സംസ്ഥാനത്തിന് കരുത്താകും.
ആസാദി കാ അമൃത് മഹോത്സവിന്റെ അടിസ്ഥാനത്തില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ത്തിയാക്കി വരികയാണ്. കേരളത്തിലെ ഗതഗാത സൗകര്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അഭൂതപൂര്‍വ്വമായ ശ്രദ്ധയാണ് നല്‍കുന്നത്. രാജ്യത്ത് അടുത്ത 25 വര്‍ഷം നടപ്പിലാക്കാന്‍ പോകുന്ന വികസന പദ്ധതികളുടെ ഭാഗമായി ഒരു ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനം കേരളത്തിൽ ഉണ്ടാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ദേശീയപാത ആറുവരിപ്പാത ആക്കുന്നതിനു മാത്രം 55,000 കോടിയുടെ കേന്ദ്രസഹായം ലഭിക്കും.
സംരംഭക വികസനത്തിനായി ഈട് നല്‍കാതെ തന്നെ 70,000 കോടി രൂപയുടെ മുദ്ര വായ്പ ഇതിനകം കേരളത്തിനു ലഭിച്ചു. ഇതില്‍ വലിയ പങ്കും വിനോദസഞ്ചാര മേഖലയിലാണെന്നും അദ്ദേഹം പറഞ്ഞു. പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ അടിസ്ഥാനത്തില്‍ മൂന്നര ലക്ഷം കുടുംബങ്ങള്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നുണ്ട്. ഇത് ആദ്യമായി കൃഷിക്കാരുടേത് പോലെ മത്സ്യത്തൊഴിലാളികള്‍ക്കും ലഭ്യമാക്കിയെന്നും പ്രധാനമന്ത്രി.
ജനങ്ങള്‍ക്ക് വീണ്ടും ഓണാശംസകള്‍ നേര്‍ന്നുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്. മലയാളത്തില്‍ നമസ്‌ക്കാരം പറഞ്ഞാണ് തുടക്കം. "നമസ്‌ക്കാരം ഇവിടെ എത്തിയ എല്ലാവരേയും കാണാന്‍ അതിയായ സന്തോഷമുണ്ട്. കേരളം സാസ്‌കാരിക വൈവിധ്യവും പാരമ്പര്യവും കൊണ്ട് അനുഗ്രഹീതമാണെന്നും എല്ലാവര്‍ക്കും ഓണാശംസകളും നേര്‍ന്നുകൊണ്ടാണ് പ്രധാനമന്ത്രി അന്നത്തെ പ്രസംഗത്തിന് തുടക്കമിട്ടത്.
കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍ എണ്ണിപ്പറഞ്ഞു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രസംഗം. മലയാളികള്‍ ഓണം ആഘോഷിക്കുന്ന അവസരത്തില്‍ കേരളത്തിലെ വികസന പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ആണെന്നും മോദി പറഞ്ഞു. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിനുള്ള ശിലാസ്ഥാപനവും റെയിൽവേയുടെ മറ്റ് 7 പദ്ധതികളുടെ ഉദ്ഘാടനവും അടക്കം 4500 കോടി രൂപയുടെ വികസന പദ്ധതികൾക്കു തുടക്കമിട്ട അദ്ദേഹം അവ കേരളത്തിനുള്ള ഓണസമ്മാനമാണ്.