തിരക്കഥാകൃത്തും സംവിധായകനുമായ കെ.വി.വിജയേന്ദ്ര പ്രസാദ് ആര്‍.എസ്.എസിനെക്കുറിച്ച് സിനിമ ഒരുക്കാന്‍ തയ്യാറെടുക്കുന്നു. ബാഹുബലി, ആര്‍ആര്‍ആര്‍, ബജ്‌രംഗി ഭായ്ജാന്‍ തുടങ്ങിയ ഹിറ്റുകളുടെ തിരക്കഥാകൃത്തായ വിജയേന്ദ്ര പ്രസാദ് സംവിധായകന്‍ എസ്.എസ് രാജമൗലിയുടെ പിതാവുമാണ്.
Read More: https://bit.ly/3K6J9r8
കാലാകാലങ്ങളായി ആർഎസ്എസ് കാരൻ സമൂഹത്തിൽ തെറ്റിദ്ധരിക്കപ്പെട്ട ഒരു വർഗ്ഗം തന്നെ ആയിരുന്നു. ഒരു കുങ്കുമപ്പൊട്ട് തിരുനെറ്റിയിൽ നീളത്തിൽ തൊട്ടതിനും, കറുത്തോരു ചരട് കഴുത്തിൽ അണിഞ്ഞതിനും, കൈയ്യിലൊരു രാഖിച്ചരട് അണിഞ്ഞതിനും..
എന്തിന് ഏറെപ്പറയുന്നു, രാവിലെ കുളിച്ച് വൃത്തിയായി ചന്ദനക്കുറിതൊട്ട് വന്നതിനുമൊക്കെ കമ്മ്യൂണിസ്റ്റ് - കോൺഗ്രസ് അനുഭാവികളായ ദ്രോണാചാര്യൻമാർ പെരു വിരലറുത്തെടുത്ത ചരിത്രം തന്നെ ഉണ്ടായിരുന്നു ആർഎസ്എസ്കാരന്.
കുഞ്ഞുപ്രായം മുതൽക്കേതന്നെ, വീട്ടിലറിയാതെ കബടികളിച്ച് മണ്ണിൽപ്പുരണ്ട് പൂണ്ട് ശാഖ തീർന്നാൽ ഏതു തണുപ്പത്തും കുളത്തിൽച്ചാടി കുളിച്ച് ഭവനം പൂകുന്ന ഗൗരവ പൂർണ്ണമായ ശൈശവത്തെ വസന്ത കാലമാക്കിയ ചരിത്രമുണ്ടായിരുന്നു ആർഎസ്എസ് കാരന്.
തമ്മിൽ കണ്ടാൽ തിരിച്ചറിഞ്ഞ് ഇഴുകിച്ചേരാനുള്ള മനസും അന്ന് അവനുണ്ടായിരുന്നു. പലതും സഹിച്ചു, പലതും ത്യജിച്ചു. ഒറ്റപ്പെട്ട് നാട്ടിലും, വീട്ടിലും എന്നുവേണ്ട വ്യാപരിച്ചിടങ്ങളിലെല്ലാം തന്നെ.
ഇന്നും യഥാർത്ഥ സ്വയംസേവകന് ഒറ്റപ്പെടാനാണ് വിധി. എന്നിരിക്കിലും അവരൊരിക്കലും വേറൊരു പാത തിരയുകില്ല. കാരണം തെറ്റിദ്ധരിച്ചവരെല്ലാം എന്നെങ്കിലും ഒരിക്കൽ ശരിയായ ധാരണകളിൽ എത്തിച്ചേരുമെന്ന് ഓരോ സ്വയംസേവകനും ഉത്തമ ബോദ്ധ്യമുണ്ട്.
അങ്ങനെ ഇതും സ്വാഭാവികം.. ഇനിയും കിടക്കുന്നു പല തെറ്റിദ്ധാരണകളും തെറ്റായിരുന്നുവെന്ന ഏറ്റുപറച്ചിലുകളും, അതിൻറേതായ പ്രായശ്ചിത്തങ്ങളും. ചഞ്ചല മനസുകൾക്കു ഉടമയല്ലാത്ത ആർഎസ്എസ് കാരൻ ഇതൊക്കെ വെറുതെ നോക്കിക്കണ്ടു കൊണ്ടേയിരിക്കും.