കേരളവർമ്മ ഒരു എയിഡഡ് കോളേജ് ആണ്, അവിടെ പി എസ് സി എഴുതാതെ ജോലിക്ക് കയറിയ ആളാണ് ദീപ നിഷാന്ത്.


കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് സമർപ്പിച്ച 2018-19 ലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓഡിറ്റ് റിപ്പോർട്ട് പ്രകാരം 2019 ഫെബ്രുവരിയിൽ നടന്ന ബി.എ. മലയാളം രണ്ടാം സെമസ്റ്റർ ഉത്തരക്കടലാസ് പരിശോധന ക്യാമ്പിൽ തൃശൂർ ശ്രീ കേരളവർമ്മ കോളേജിലെ ആറ് മലയാളം അസിസ്റ്റന്റ് പ്രൊഫസർമാർ തങ്ങൾക്കു ലഭിച്ച 165 ഉത്തര കടലാസ്സിൽ വെറും 35 എണ്ണം നോക്കി മാർക്കിട്ടു, ബാക്കി 130 എണ്ണം തിരിച്ചു കൊടുത്തു. 

ഇരുപത്തിനാല് മണിക്കൂറും ഫേസ്ബുക്കിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന അദ്ധ്യാപികയ്ക്കു സ്വന്തം ഉത്തരവാദിത്വം നിറവേറ്റാൻ സമയം ഇല്ല. 165 ഉത്തര കടലാസുകൾ മൂല്യനിർണ്ണയം നടത്താൻ പറ്റില്ല പോലും. പൊതു ഉത്തരവായി ലഭിച്ച സർക്കാർ രേഖയ്ക്ക് എതിരെ ദീപ സഖാത്തിയും സംഘവും സംയുക്തമായി മൂല്യനിർണ്ണയം ബഹിഷ്കരിച്ചു. 

തൽഫലമായി ഒരു തെറ്റും ചെയ്യാത്ത അറുനൂറിലധികം വിദ്യാർത്ഥികളുടെ പരീക്ഷാഫലം ആറുമാസം വൈകി. എയ്ഡഡ് കോളജ് നിയമനങ്ങൾ വഴി ജോലിയിൽ കയറി നികുതിപ്പണം ശമ്പളമായി കൈപ്പറ്റുന്നവരുടെ ധാർഷ്ട്യത്തിന് ബലിയാടായത് പാവം വിദ്യാർത്ഥികളും. 

മറ്റു കോളജുകളിൽ എത്ര വീതമാണ് അധ്യാപകർ മൂല്യനിർണ്ണയം നടത്തുന്നത് എന്ന് വിപ്ലവ സമരക്കാരി ദീപയും കൂട്ടരും അന്വേഷിക്കണം. സ്വന്തം വാശിക്ക് വിദ്യാർത്ഥികളുടെ ഭാവി വെച്ച് വില പേശുന്ന  ഇത്തരക്കാർക്ക് എതിരെ നിയമ നടപടി ആണ് എടുക്കേണ്ടത്. കഷ്ടപ്പെട്ട് പഠിച്ച് പി എസ് സി എഴുതി ജോലിയ്ക്ക് കയറിയവരുടെ നാലിലൊന്ന് മൂല്യം പോലും ഇത്തരം പിൻവാതിൽ നിയമനക്കാരിൽ നിന്നും പ്രതീക്ഷിക്കരുത്.

എയ്ഡഡ് കോളേജ് നിയമനങ്ങൾ പിഎസ്സ്സി ക്ക് വിടുക. സമൂഹത്തിന് മൂല്യവും, പ്രതിബദ്ധതയും ഉള്ള അദ്ധ്യാപക- അദ്ധ്യാപികമാരെ ആണ് വേണ്ടത്. അല്ലാതെ പാർട്ടി കേഡറുകളെ അല്ല. ജയശങ്കർ  വക്കീൽ പുറത്ത് വിട്ട ആഡിറ്റ് രേഖയ്ക്ക് അദ്ധ്യാപകരുടെ വിപ്ലവ സമരം ആയിരുന്ന് അത് എന്ന് മറുപടി എഴുതിയ ദീപാ നിഷാന്ത് എന്തു കൊണ്ടാണ് പോസ്റ്റ് മുക്കി കണ്ടം വഴി ഓടിയത് എന്നുകൂടി വെളിപ്പെടുത്തണം. 

Post a Comment (0)
Previous Post Next Post