ചൈനീസ് ചാര കപ്പലിനെ തളച്ച് ഇന്ത്യയുടെ വജ്രായുധങ്ങൾ; ചൈനയുടെ ചാരപ്പണി പാളി.


ഇ​ന്ത്യ​ൻ​ ​മ​ഹാ​സ​മു​ദ്ര​ത്തി​ൽ​ ​ചാ​ര​പ്പ​ണി​ക്കു​ ​വന്ന​ ​ചൈ​നീ​സ് ​ക​പ്പ​ലി​നെ​ ​ഉ​പ​ഗ്ര​ഹ​ ​സി​ഗ്ന​ൽ​ ​കവ​ച​ത്തി​ൽ​ ​ത​ള​ച്ച് ​ഇ​ന്ത്യ. ​ശ്രീ​ല​ങ്ക​യി​ലെ​ ​ഹം​ബ​ൻ​തോ​ട്ട​ ​തു​റ​മു​ഖ​ത്ത് ​ന​ങ്കൂ​ര​മി​ട്ട​ ​ചെെ​നീ​സ് ​ചാ​ര​ക്ക​പ്പ​ൽ​ ​യു​വാ​ൻ​ ​വാ​ങ് 5​ ​ഉ​യ​ർ​ത്തു​ന്ന​ ​സു​ര​ക്ഷാ​ഭീ​ഷ​ണി​ ​ചെ​റു​ക്കാ​ൻ​ ​നാ​ല് ​ഉ​പ​ഗ്ര​ഹ​ങ്ങ​ളും​ ​യു​ദ്ധ​ക്ക​പ്പ​ലും​ ​വി​ന്യ​സി​ച്ചാ​ണ് ​ഇ​ന്ത്യ​ ​സി​ഗ്ന​ൽ​ ​ക​വ​ചം​ ​തീ​ർ​ത്ത​ത്.​ ​ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​ ​നി​രീ​ക്ഷി​ക്കാ​ൻ​ ​ശേ​ഷി​യു​ള്ള​ ​ചൈ​നീ​സ് ​ചാ​ര​ക്ക​പ്പ​ലി​നെ​ ​ഉ​പ​ഗ്ര​ഹ​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ച്ചു​ ​ത​ന്നെ​ ​ഇ​ന്ത്യ​ ​നി​രീ​ക്ഷി​ക്കു​ക​യാ​ണ്.​ ​ഇ​തി​നാ​യി​ ​ര​ണ്ട് ​ജി​ ​സാ​റ്റ് 7​ ​ഉ​പ​ഗ്ര​ഹ​ങ്ങ​ളും​ ​ആ​ർ.​ഐ.​സാ​റ്റും​ ​എ​മി​സാ​റ്റ് ​ചാ​ര​ ​ഉ​പ​ഗ്ര​ഹ​വും​ ​നേ​വി​യു​ടെ​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​യു​ദ്ധ​ക്ക​പ്പ​ലു​മാ​ണ് ​ഇ​ന്ത്യ​ ​വി​ന്യ​സി​ച്ച​ത്.​ ​

എ​മി​സാ​റ്റ് ​ഉ​പ​ഗ്ര​ഹ​ത്തി​ലെ​ ​കൗ​ടി​ല്യ​ ​ഇ​ല​ക്ട്രോ​ണി​ക് ​ഇ​ന്റ​ലി​ജ​ൻ​സ് ​പാ​ക്കേ​ജ് ​ഉ​പ​യോ​ഗി​ച്ചാ​ണ് ​സി​ഗ്ന​ൽ​ ​ക​വ​ചം​ ​തീ​ർ​ത്ത​ത്. ചൈ​നീ​സ് ​ചാ​ര​ക്ക​പ്പ​ലി​ൽ​ ​നി​ന്നു​ള്ള​ ​നി​രീ​ക്ഷ​ണ​ ​സി​ഗ്ന​ലു​ക​ളെ​ ​ത​ട​യാ​നും​ ​അ​വ​യെ​ ​വ​ഴി​തെ​റ്റി​ക്കാ​നും​ ​ക​വ​ച​ത്തി​ന് ​ക​ഴി​യും.​ ​ചെെ​നീ​സ് ​ക​പ്പ​ലി​ലെ​ ​കൂ​റ്റ​ൻ​ ​ആ​ന്റി​ന​ക​ൾ,​ ​റ​ഡാ​റു​ക​ൾ,​ ​സെ​ൻ​സ​റു​ക​ൾ​ ​തു​ട​ങ്ങി​യ​ ​ഡേ​റ്റാ​ ​അ​ബ്സോ​ർ​ബിം​ഗ് ​സം​വി​ധാ​ന​ങ്ങ​ളെ​യും​ ​ചൈ​നീ​സ് ​ചാ​ര​ ​ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​നി​രീ​ക്ഷ​ണ​ ​സിഗ്നലുകളെയും​ ​തടയും.

17​ന് ​ല​ങ്ക​യി​ലെ​ത്തി​യ​ ​ചെെ​നീ​സ് ​ക​പ്പ​ൽ​ 22​നാ​ണ് ​മ​ട​ങ്ങു​ക.​ ​അ​തു​വ​രെ​ ​ഇ​ന്ത്യ​യു​ടെ​ ​പ്ര​തി​രോ​ധം​ ​തു​ട​രും.​ ​ഇൗ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​രാ​ജ്യ​ത്തെ​ ​പ്രതി​രോ​ധ,​ ഗ​വേ​ഷ​ണ,​ ​സൈ​നി​ക​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​ജാഗ്ര​ത​ ​പാ​ലി​ക്ക​ണ​മെ​ന്നും​ ​സ​ന്ദേ​ശ​ങ്ങ​ൾ​ ​അ​യ​യ്‌​ക്കു​ന്ന​ത് ​ഒ​ഴി​വാ​ക്ക​ണ​മെ​ന്നും​ ​പ്ര​തി​രോ​ധ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ചൈ​നീ​സ് ​ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ​ചൈ​നീ​സ് ​ക​പ്പ​ലി​ന്റെ​ ​നി​രീ​ക്ഷ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.​ ​യു​ദ്ധാ​വ​ശ്യ​ങ്ങ​ൾ​ക്ക് ​വേ​ണ്ടി​യാ​ണി​ത് ​പ്ര​ധാ​ന​മാ​യും​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നാ​ണ് ​അ​മേ​രി​ക്ക​ൻ​ ​മു​ന്ന​റി​യി​പ്പ്.​ ​ഇ​ത് ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​ഇ​ന്ത്യ​യു​ടെ​ ​മു​ൻ​ക​രു​ത​ൽ.

ഇ​ന്ത്യ​യി​ൽ​ ​നി​ന്നു​ള്ള​ ​ഒ​രു​ ​സ​ന്ദേ​ശ​വും​ ​സിഗ്ന​ൽ​ ​ക​വ​ചം​ ​ക​ട​ന്ന് ​അ​പ്പു​റം​ ​പോ​കി​ല്ല.​ ​ഇ​ന്ത്യ​യെ​ ​ഉ​ന്ന​മി​ട്ടു​ള്ള​ ​നി​രീ​ക്ഷ​ണ​ ​സി​ഗ്ന​ലു​ക​ളെ​ ​വ​ഴി​തെ​റ്റി​ക്കു​ക​യും​ ​ചെ​യ്യും.​ ​കൃ​ത്യ​മാ​യ​ ​ഡേ​റ്റ​ ​ശേ​ഖ​രി​ക്കാ​ൻ​ ​ചൈ​നീ​സ് ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് ​പ്ര​യാ​സ​മാ​യി​രി​ക്കും.​ ​അ​ൾ​ട്രാ​ഹൈ​ ​ഫ്രീ​ക്വി​ൻ​സി​ ​ത​രം​ഗ​ങ്ങ​ളെ​ ​പി​ടി​ച്ചെ​ടു​ക്കാ​ൻ​ ​ശേ​ഷി​യു​ള്ള​താ​ണ് ​ആം​ഗ്രി​ബേ​ർ​ഡ് ​എ​ന്ന​ ​ജി​സാ​റ്റ് 7​എ​ ​ഉ​പ​ഗ്ര​ഹം.​ ​ഇ​തി​ന്റെ​ ​സേ​വ​നം​ ​കൃ​ത്യ​മാ​ക്കാ​നാ​ണ് ​അ​റ​ബി​ക്ക​ട​ലി​ൽ​ ​നേ​വി​യു​ടെ​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​യു​ദ്ധ​ക്ക​പ്പ​ൽ​ ​വി​ന്യ​സി​ച്ച​ത്.​ ​രു​ക്മി​ണി​ ​എ​ന്ന​ ​ജി​സാ​റ്റ് 7,​ ​ആ​ർ.​ഐ.​സാ​റ്റ് 2,​ ​ബി.​ആർ.1​ ​എ​ന്നി​വ​യാ​ണ് ​തെ​ക്ക​ൻ​ ​അ​തി​ർ​ത്തി​യി​ൽ​ ​കേ​ന്ദ്രീ​ക​രി​ച്ചി​ട്ടു​ള്ള​ ​മ​റ്റ് ​നി​രീ​ക്ഷ​ണ​ ​ഉ​പ​ഗ്ര​ഹ​ങ്ങ​ൾ.

Post a Comment (0)
Previous Post Next Post