ഭീകരവാദ സ്വഭാവ സംഘടനയായ പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ ഗ്രൂപ്പിലെ സജീവ അംഗങ്ങൾക്ക് പോലീസുകാർ രഹസ്യ വിവരങ്ങൾ ചോർത്തി നൽകി.


തീവ്രവാദ സംഘടനയ്‌ക്ക് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതിന് നടപടിയെടുത്ത പോലീസുകാരെ കുറിച്ച് നിർണ്ണായക വിവരങ്ങൾ പുറത്ത്. ഇടുക്കി മൂന്നാർ സ്റ്റേഷനിലെ പോലീസുകാരായ ഇവർ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ സജീവ അംഗങ്ങളാണ്. ഇവരുടെ മൊബൈൽ ഫോണിൽ വിപിഎൻ ആപ്ലിക്കേഷൻ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോണുകൾ അന്വേഷണ ഉദ്യോഗസ്ഥൻ പിടിച്ചെടുത്ത് സൈബർ സെല്ലിന് കൈമാറിയിരുന്നു.

തീവ്രവാദ സ്വഭാവമുള്ള സംഘടനയ്‌ക്ക് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ഇന്ന് രാവിലെയാണ് സ്ഥലംമാറ്റിയത്. മൂന്നാർ പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടറിൽ നിന്ന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. പിവി അലിയാർ, പിഎസ് റിയാസ്, അബ്ദുൾ സമദ് എന്നിവർക്കെതിരെയാണ് നടപടി. ഉദ്യോഗസ്ഥരെ എറണാകുളം, കോട്ടയം എന്നീ ജില്ലകളിലേക്കാണ് സ്ഥലം മാറ്റിയത്. പ്രാഥമിക നടപടിയെന്ന നിലയിലാണ് സ്ഥലംമാറ്റം. വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം തുടങ്ങിയിരുന്നു. മെയ് 15നാണ് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയെന്ന ആരോപണം പുറത്തുവന്നത്.

Post a Comment (0)
Previous Post Next Post