അമേരിക്കയിലെ കെന്‍റക്കിയിലെ മൂര്‍ഹെഡിന് സമീപത്തെ സിസിടിവി ക്യമാറയില്‍ പതിഞ്ഞ വെളുത്ത രൂപത്തെക്കുറിച്ച് കൃത്യമായ ഉത്തരം പറയാനാകാതെ ലോകം. ചലിക്കുന്ന ഈ രൂപത്തെ കണ്ടാല്‍ യക്ഷിക്കഥകളില്‍ പറയുന്ന പിശാചോ, ആത്മാവോ, മനുഷ്യനോ അതുമല്ലെങ്കിൽ അന്യഗ്രഹ ജീവിയോ ഒക്കെയാണെന്ന് തോന്നും. കാരണം ഇത് മാംസമില്ലാത്ത ഒരു മനുഷ്യസദൃശ രൂപമാണ്. എക്സറേയിലെല്ലാം പതിയുന്നതു പോലെയുള്ള വെളുത്ത രൂപം. ശാസ്ത്രം അവസാനിക്കുന്നിടത്തെ അതീന്ദ്രിയ ജീവിതത്തിന്‍റെ പൊരുള്‍ അന്വേഷിക്കുന്ന അമേരിക്കയിലെ പാരനോര്‍മാലിറ്റി മാഗസിനാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
ഒരു കറുത്ത കാറിന് പിന്നിലായി പതുങ്ങി പതുങ്ങി സാവധാനത്തിലാണ് ഈ രൂപം നീങ്ങുന്നത്. "സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞ ഈ വിളര്‍ത്ത ജീവിയുടെ വീഡിയോ ഇതാ" എന്ന് പറഞ്ഞാണ് പാരനോര്‍മാലിറ്റി മാഗസിന്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ പിടിച്ച് ആരോ നീങ്ങുന്നതാണെന്ന് വീഡിയോയ്ക്കുള്ള കമന്‍റില്‍ ഒരാള്‍ എഴുതുന്നു. എന്തിനാണ് ഇയാള്‍ കുനിഞ്ഞ് നിങ്ങുന്നത്. ഇയാള്‍ക്കും നട്ടെല്ലിന് പ്രശ്നമുണ്ടോ എന്നാണ് മറ്റൊരാള്‍ പരിഹാസപൂര്‍വ്വം ചോദിക്കുന്നത്. ഈ രൂപത്തെ കണ്ട് ഒട്ടേറെ പേര്‍ ഭയന്നതായും പ്രതികരിക്കുന്നുണ്ട്.
വീഡിയോ കാണുക:
https://twitter.com/ParanormalityM/status/1545825762825195522?s=20&t=gsEDPxFMOja5MQzLWXuMQg
