ഇന്ത്യയിലെ അവസാനത്തെ ഗ്രാമം... മാനയെക്കുറിച്ച് അറിയാം


 ഇവിടത്തെ കടകളുടെ പേരുകൾ ശ്രദ്ധിച്ചാൽ മനസിലാകും. ഇന്ത്യയിലെ അവസാനത്തെ ചായക്കട, അവസാനത്തെ കോഫി കോർണർ എന്നിങ്ങനെയാണ് പേരുകൾ നൽകിയിരിക്കുന്നത്. ഇവിടെ വിൽക്കപ്പെടുന്ന ചായ ഇന്ത്യയിലെ അവസാനത്തെ ചായയാണെന്ന നിലയിൽ ഇവിടം സന്ദർശിക്കുന്നവർ കുടിക്കുന്നത്. ഉയർന്ന പ്രദേശമായതിനാൽ തേയിലകൃഷിക്കും കാപ്പികൃഷിക്കും അനുയോജ്യമായ നാടു കൂടിയാണിത്.

ഇത് മാത്രമല്ല, മാനയെ പ്രശസ്തമാക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രമായ ബദ്രിനാഥ് ഈ ഗ്രാമത്തിൽ നിന്ന് 5 കിലോമീറ്റർ മാത്രം അകലത്താണ്. സരസ്വതി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിൽ പ്രകൃതിയുടെ മനോഹര കാഴ്‌ച്ചകൾ കാണാനാകും.

കേവലം ഇന്ത്യയുടെ അവസാന ഗ്രാമം എന്നതിനുപരിയായി പുരാണത്തിലും ഏറെ പ്രാധാന്യമുണ്ട് ഈ ഗ്രാമത്തിന്. മഹാഭാരതകഥ അനുസരിച്ച്, പാണ്ഡവർ തങ്ങളുടെ അവസാന യാത്ര നടത്തുമ്പോൾ മാനാ എന്ന ഈ ഗ്രാമത്തിലൂടെയാണ് കടന്നു പോയതെന്ന് പറയപ്പെടുന്നു.

മാനായിലൂടെ ഒഴുകുന്ന സരസ്വതി നദിക്ക് സമീപം ഒരു പാലം കാണാനാകും. കല്ലുകളുപയോഗിച്ച് നിർമ്മിച്ച പാലമാണിത്. ഭീമൻ പാലം എന്നാണ് ഇത് അറിയപ്പെടുന്നത്. പഞ്ചപാണ്ഡവരിൽ ബലവാനായ ഭീമനാണ് ഈ പാലം നിർമ്മിച്ചതെന്നാണ് കഥകളിൽ പറയുന്നത്. ഈ പാലത്തിലൂടെയായിരുന്നത്രെ പാണ്ഡവർ പരലോകത്തേയ്‌ക്കുള്ള യാത്ര നടത്തിയത്.

ഭീമൻ പാലത്തിന് പുറമെ, നീലകണ്ഠ പർവതം, താപ്ത് കുണ്ഡ്, വസുന്ദര വെള്ളച്ചാട്ടം, വ്യാസ ഗുഹ, എങ്ങിനെ പുരാണകഥകളുമായി ബന്ധമുള്ള അനേകം സ്ഥലങ്ങൾ ഈ ഗ്രാമത്തിലുണ്ട്. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇത്തരത്തിൽ അൽപം വ്യത്യസ്തമായ സ്ഥലങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കുന്നത് നല്ലതായിരിക്കും.

Post a Comment (0)
Previous Post Next Post