കേരളത്തിലെ റോഡ് നവീകരണത്തീനു വേണ്ടി 506.14 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ.


കേരളത്തിലെ റോഡുകളുടെ വികസനത്തിനായി കോടികൾ അനുവദിച്ച് കേന്ദ്രസർക്കാർ. 506.14 കോടി രൂപയാണ് റോഡ് വികസനത്തിനായി കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിറക്കി. സംസ്ഥാനത്തെ പ്രധാനപ്പെട്ട 30 റോഡുകളുടെ നവീകരണത്തിനായാണ് സർക്കാർ ഫണ്ട് അനുവദിച്ചിരിക്കുന്നത്. സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ (സി.ആർ.ഐ.എഫ് ) നിന്നാണ് തുക വകയിരുത്തിയിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ മുപ്പത് റോഡുകളുടെ നവീകരണത്തിനാണ് കേന്ദ്ര സഹായം. ആകെ 403.25 കിലോമീറ്റർ റോഡാണ് പദ്ധതിപ്രകാരം നവീകരിക്കപ്പെടുക.

Post a Comment (0)
Previous Post Next Post