കെട്ടിടങ്ങൾ ജാക്കികൾ ഉപയോഗിച്ച് ഉയർത്തുന്നതും മറ്റും ഇന്ന് നമ്മുടെ നാട്ടിലും കാണാവുന്ന ഒരു കാഴ്ചയാണ്. എന്നാൽ 3,800 ടൺ ഭാരമുള്ള പടുകൂറ്റൻ കെട്ടിടം മറ്റൊരിടത്തേക്ക് നീക്കി സ്ഥാപിക്കുന്നതോ? അവശ്വസനീയം എന്ന് പറയുന്നതിന് മുൻപ് ഈ വീഡിയോ കാണു എന്നാണ് സമൂഹമാദ്ധ്യമ ഉപയോക്താക്കൾ പറയുന്നത്.
ചൈനയിലെ ഷാങ്ഹായിൽ 3800 ടൺ ഭാരമുള്ള കൂറ്റൻ കെട്ടിടം ‘നടന്നു’ നീങ്ങുന്നതിന്റെ വീഡിയോ കണ്ട് അത്ഭുതപ്പെടുകയാണ് ആളുകൾ. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടത്തെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. കെട്ടിടത്തിന്റെ വശങ്ങളിൽ റെയിലുകൾ സ്ഥാപിച്ച് മറ്റൊരിടത്തേക്ക് നീക്കുന്നതാണ് കെട്ടിടം നടന്ന് നീങ്ങുന്നതായി തോന്നിപ്പിച്ചത്.
അടിത്തറ മുതൽ യാതൊരു ഇളക്കവും തട്ടാതെ വിജയകരമായി കെട്ടിടം നീക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചു. ദൗത്യത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. കെട്ടിടത്തെ തറയിൽ നിന്നും പതിയെ ഉയർത്തി നിർത്തി വശങ്ങളിൽ റെയിലുകൾ ഉറപ്പിച്ച് കെട്ടിടത്തെ ഒന്നാകെ നീക്കുകയായിരുന്നു.
https://twitter.com/CGTNOfficial/status/1545943387697709059?s=20&t=0OjDCWOgLVXwrqecVXEIzA
