ഭാരതം ഇലക്ട്രിക് വാഹന മേഖലയിലേക്ക് മാറുന്നു, രണ്ട് വർഷത്തിനിടെ 108 ശതമാനം വളർച്ച; തൊഴിൽ അവസരങ്ങളിൽ മികച്ച നേട്ടം സ്വന്തമാക്കി ബംഗളൂരു.


 ഇന്ത്യൻ ഇലക്ട്രിക് വാഹന മേഖലയിൽ കഴിഞ്ഞ 2 വർഷത്തിനിടെ 108 ശതമാനം വർദ്ധനവ് ഉണ്ടായി. മേഖലയിൽ മികച്ച നേട്ടം ഉണ്ടാക്കിയത് ബംഗളൂരുവാണ്. റിക്രൂട്ട്മെന്റ് ആൻഡ് സ്റ്റാഫിംഗ് കമ്പനിയായ സിഐഇഎൽ എച്ച്ആർ സർവീസസ് നടത്തിയ സർവേ പ്രകാരം, ഇലക്ട്രിക് വെഹിക്കിളുകൾക്ക് മെട്രോ നഗരങ്ങൾ വലിയ പങ്കാളിത്തം ഉണ്ട്.


ഈ മേഖലയിൽ 62 ശതമാനം തൊഴിൽ നിയമനങ്ങളും നടന്നത് ബംഗളൂരുവിലാണ് . ബാക്കി ഡൽഹിയിൽ 12, പൂന്നെയിൽ 9,കോയമ്പത്തൂരിൽ 6, ചെന്നെയിൽ 3 എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ കണക്കുകൾ. ഇലക്ട്രിക് വെഹിക്കിൾ മേഖലയിലെ ഏറ്റവും പുതിയ തൊഴിൽ പ്രവണതകൾ 2022′ എന്ന പേരിലാണ് സർവേ നടത്തിയത്. ഇവരുടെ 52 കമ്പനികളിലായി വ്യാപിച്ചുകിടക്കുന്ന 15,700 ജീവനക്കാരെ മുൻനിർത്തിയായിരുന്നു സർവ്വേ. ഇവി മേഖല കഴിഞ്ഞ ആറ് മാസത്തിനിടെ 2,236 ജീവനക്കാരെ നിയമിച്ചു.


ഇലക്ട്രിക് വെഹിക്കിൾ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തവും നാൾക്കു നാൾ വർദ്ധിച്ച് വരുകയാണ് .കൈനറ്റിക് ഗ്രീൻ, മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി, കൺവേർജൻസ് എനർജി സർവീസസ് ലിമിറ്റഡ്, ഇലക്ട്രിക് വെഹിക്കിൾ, ആംപിയർ വെഹിക്കിൾസ് തുടങ്ങിയ വിവിധ കമ്പനികളിലായി ഉയർന്ന മേഖലകളിൽ ഉൾപ്പെടെ സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്.

Post a Comment (0)
Previous Post Next Post