ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയിൽ ഇടനാഴിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണ്. 508 കിലോമീറ്റർ നീളമുള്ള ഈ പദ്ധതി നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (NHSRCL) നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഭൂരിഭാഗവും ഉയർത്തിയ പാതയിലൂടെയാണ് കടന്നു പോകുന്നത്. 350-ലധികം കിലോമീറ്ററിലധികം ദൂരത്തിൽ ഗർഡറുകൾ സ്ഥാപിച്ചുകഴിഞ്ഞു. മുംബൈയ്ക്ക് സമീപം ബാന്ദ്ര-കുർള കോംപ്ലക്സ് മുതൽ ശിൽഫാറ്റ വരെ നിർമ്മിക്കുന്ന 21 കിലോമീറ്റർ നീളമുള്ള ടണലിന്റെ ഭാഗമായി 7 കിലോമീറ്റർ കടലിനടിയിലൂടെയുള്ള തുരങ്കപാതയുടെ നിർമ്മാണത്തിനായി TBM (Tunnel Boring Machine) ഉപയോഗിച്ചുള്ള ഖനനം പുരോഗമിക്കുന്നു.
ഗുജറാത്തിലെ സബർമതി, താപ്തി, നർമദ തുടങ്ങിയ പ്രധാന നദികൾക്ക് കുറുകെയുള്ള നിർമ്മാണ പ്രവർത്തനങ്ങളും സ്റ്റീൽ പാലങ്ങളും പൂർത്തിയായി വരുന്നു. ജപ്പാനിൽ നിന്നുള്ള 'ഷിങ്കൻസെൻ- E10" സാങ്കേതിക വിദ്യയോടൊപ്പം, ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന 'വന്ദേ ഭാരത് ബുള്ളറ്റ്'/ സ്വദേശി ബുള്ളറ്റ് ട്രെയിനുകളുടെ (BEML ബെംഗളൂരു) നിർമ്മാണവും പുരോഗമിക്കുന്നുണ്ട്.
സിഗ്നലിംഗിനായി ഇന്ത്യയുടെ സ്വന്തം "ഭാരത് ട്രെയിൻ കൺട്രോൾ സിസ്റ്റം" ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ പരീക്ഷിച്ചു വരുന്നു. ഗുജറാത്തിലെ സൂറത്ത് മുതൽ ബിലിമോറ വരെയുള്ള (35 കി.മീ) ആദ്യഘട്ട പാതയിൽ പരീക്ഷണ ഓട്ടങ്ങൾ ലക്ഷ്യമിടുന്നു. മുംബൈ മുതൽ അഹമ്മദാബാദ് വരെയുള്ള മുഴുവൻ ഇടനാഴിയും ഘട്ടങ്ങളായി പൂർത്തിയാക്കി സർവീസ് ആരംഭിക്കാൻ ലക്ഷ്യമിടുന്നത്.
പദ്ധതി പൂർണ്ണമായും പ്രവർത്തന സജ്ജമാകുന്നതോടെ മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രാസമയം വെറും 2 മണിക്കൂറായി കുറയും. ഇതുകൂടാതെ, ഭാവിയിൽ ഡൽഹി-ആഗ്ര- പശ്ചിമ ബംഗാൾ അടക്കമുള്ള മറ്റ് പ്രധാന ഇടനാഴികളിലേക്കും ഈ ബുള്ളറ്റ് ട്രെയിൻ പദ്ധതി വിപുലീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.
