മണിപ്പൂർ കത്തുന്നു, എന്താണ് യാഥാർത്ഥ്യം ?

നാടെരിയുമ്പോഴും യാഥാർത്ഥ്യം മറച്ചു വെച്ച് രാഷ്ട്രീയ താത്പ്പര്യങ്ങൾക്കും, രാഷ്ട്രവിരുദ്ധയ്ക്കുമായി കള്ളങ്ങൾ രചിക്കുന്ന കോൺഗ്രസ്- ഇടതു- ജിഹാദി ന്യായീകരണ തൊഴിലാളികളുടെ കപട സൃഷ്ടികൾ മാത്രമാണ്. മണിപ്പൂരിലെ പ്രശ്നം BJP യും, കോൺഗ്രസ്സും തമ്മിലല്ല. ഹിന്ദുവും, ക്രിസ്ത്യാനിയും തമ്മിലല്ല. ആഴത്തിൽ വേരുറച്ചിരിക്കുന്ന വംശീയതയും സംവരണമെന്ന മുന്തിരിച്ചാറുമാണ് അടിസ്ഥാന പ്രശ്നം.

മണിപ്പൂരിൽ പ്രധാനമായും രണ്ടു ഗോത്ര വർഗ്ഗക്കാർ ഉണ്ട്. ഇതിൽ ഒരു ഗോത്ര വർഗ്ഗക്കാർ എത്രയോ വർഷമായി സംവരണത്തിന് വേണ്ടി നിയമയുദ്ധം നടത്തുന്നു. ഒടുവിൽ ബഹുമാനപ്പെട്ട ഹൈകോടതി വിധി അവർക്ക് അനുകൂലമായി. എന്നാൽ ഈ  സംവരണ വിധിയിൽ  രോഷാകുലരായ രണ്ടാമത്തെ വിഭാഗത്തിലെ ചിലർ ആക്രമണങ്ങൾ അഴിച്ചു വിട്ടു. സംവരണം കിട്ടിയ വിഭാഗം അതിനു തിരിച്ചടിച്ചു. ഇതാണ് രണ്ടു ദിവസമായി നാം കേൾക്കുന്ന മണിപ്പൂർ കലാപം. 

കാലങ്ങൾക്കു മുമ്പ് ബർമയിൽ നിന്നും മറ്റു പ്രദേശങ്ങളിൽ നിന്നും പാലായനം ചെയ്ത് മണിപ്പൂരിലെത്തിയ കുക്കിവംശജർ. അവരെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച മണിപ്പൂരിലെ മൈത്തി വംശജർ. മലമടക്കുകളിൽ അതിജീവനം നടത്തിയിരുന്ന നാഗാവംശജർ. മണിപ്പൂരിലെ പ്രബല വിഭാഗങ്ങളാണ് ഇവർ. മൂന്നു വിഭാഗത്തിലും കൃസ്താനികളുണ്ട്. മൂന്നിലും ഹിന്ദുക്കളുണ്ട്. മതമല്ല വികാരം. അത് വംശീയതയാണ്.

അല്പ്പം ചരിത്രം..

കുടിയേറി വന്നവർ മണിപ്പൂരിലെ 90 ശതമാനം വരുന്ന മലനിരകളിൽ താമസമാരംഭിച്ചു. കൃഷിയും കച്ചവടവും നടത്തി. വിദ്യാഭ്യാസത്തിൽ മുൻപന്തിയിലെത്തി. ബർമയിൽ നിന്നുള്ള സ്വർണക്കടത്തും, കഞ്ചാവ് മാഫിയകളുടെ അരങ്ങേറ്റവും സാമ്പത്തിക മുന്നേറ്റത്തിന് കാരണമായി. തലമുറകൾ കഴിഞ്ഞപ്പോൾ ജനസംഖ്യയിലും ഭൂരിപക്ഷമായി.  കേന്ദ്രത്തിലും സംസ്ഥാനത്തും മാറി മാറി വന്ന സർക്കാരുകൾ സംവരണം നല്കുവാനും പ്രീണിപ്പിക്കാനും മത്സരിച്ചപ്പോൾ എല്ലാ മേഖലകളിലും കുക്കി- നാഗാ വിഭാഗങ്ങൾ പ്രബലരായി മാറി. അതേ സമയം, പരമ്പരാഗത കൈത്തൊഴിലുകളും കൃഷിയും ശീലമാക്കിയിരുന്ന മൈത്തി വിഭാഗത്തിൻ്റെ വളർച്ച അത്ര ശോഭനീയമായിരുന്നില്ല.

സ്വർണക്കടത്തിന് കടിഞ്ഞാണിട്ടു. വ്യാപകമായി കഞ്ചാവ് കൃഷി നശിപ്പിക്കപ്പെട്ടു. മയക്കുമരുന്ന് മാഫിയയെ വേട്ടയാടി. സ്വഭാവികമായും പ്രതിഷേധം രൂപപ്പെട്ടു. അവസരത്തിനായി കാത്തിരുന്നവരിൽ പലരുമുണ്ടായിരിന്നു. ജനങ്ങൾ നല്കിയ സമ്മാനമായിരുന്നു BJP സർക്കാരിന്റെ തുടർഭരണം. വികസനമെന്നത് എന്താണെന്ന് മണിപ്പൂർ നിവാസികൾ തിരിച്ചറിഞ്ഞ സമയമായിരുന്നു ആ അഞ്ച് വർഷങ്ങൾ. വീതിയേറിയ റോഡുകൾ, പാലങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, മെഡിക്കൽ കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കേന്ദ്രം നിർലോഭം പണം നല്കി. സംസ്ഥാനം അത് ഫലപ്രദമായി വിനിയോഗിച്ചു.

മൈത്തി വിഭാഗത്തിൻ്റെ ഉന്നമനം ലക്ഷ്യമാക്കി അവർക്കു കൂടി സംവരണം നല്കുവാനുള്ള തീരുമാനം, ആദ്യമൊന്നും ഒരു വിഭാഗത്തിലും പ്രശ്നങ്ങളുണ്ടാക്കിയിരുന്നില്ല. സൗഹാർദത്തിൽ കഴിഞ്ഞിരിന്ന മൈത്തി- കുക്കി- നാഗാ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ, സുവർണ്ണാവസരം കാത്തിരിന്നവർ ഇതായുധമാക്കി. അവർക്കു കൂടി സംവരണം നല്കിയാൽ, നിങ്ങൾക്ക് പലതും നഷ്ടമാകുമെന്നുള്ള കുപ്രചരണം ചലനങ്ങളുണ്ടാക്കി. എന്നാൽ, കൃസ്താനികൾ കൂടുതലുള്ള നാഗാവിഭാഗം  സംയമനം പാലിച്ചു.

തങ്ങൾക്ക് ഭൂരിപക്ഷമുള്ള മല പ്രദേശങ്ങളിൽ കുക്കികൾ മൈത്തിസിൻ്റ ഭവനങ്ങൾ കത്തിക്കുന്നു. കൊള്ളയടിക്കുന്നു. സമതലത്തിൽ മൈത്തീസ് തിരിച്ചടിക്കുന്നു. കുക്കികളുടെ ഭവനങ്ങൾ കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നു. ആരും മണിപ്പൂരിന് പുറത്തേക്ക് പാലായനം ചെയ്യുന്നില്ല. സമതലത്തിലുള്ള കുക്കികൾ മലംപ്രദേശങ്ങളിലേക്കും, മൈത്തികൾ സമതലത്തിലേക്കും.

ആളപായം കുറവാണ്. തങ്ങൾക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ നിന്ന് ഇതര വിഭാഗത്തേ ആട്ടിപ്പായിക്കാനുള്ള ശ്രമത്തിലാണ് ഇരുകൂട്ടരും. തങ്ങൾ മാത്രമായാൽ സുരക്ഷിതരായിരിക്കും എന്നുള്ള വിശ്വാസം. ഭവനങ്ങൾ കത്തിച്ച്, സ്വത്തു വകകൾ കൊള്ളയടിച്ച്, സ്ഥാപനങ്ങൾ തകർത്ത് തുടർന്നവിടെ തുടരാൻ പറ്റാത്ത രീതിയിൽ ആവാസവ്യവസ്ഥ തകർക്കുക. അതാണ് തന്ത്രം.

നാട്ടിൽ പ്രചരിക്കുന്നതു പോലെ ക്രിസ്ത്യാനികൾക്കെതിരെയുള്ള BJP അജണ്ടയല്ലിത്. ഭൂരിപക്ഷം വരുന്ന ക്രിസ്ത്യാനികളെ പിണക്കാൻ മാത്രം വിഡ്ഢികളുമല്ല BJP ക്കാർ. ഇരു വിഭാഗത്തും ക്രിസ്ത്യാനികളും ഹിന്ദുക്കളുമുണ്ട്. അവർ കൈകോർത്താണ് എതിർവിഭാഗത്തേ നേരിടുന്നത്.

വീടില്ലാതായവർ, കൃഷിഭൂമി നഷ്ടപ്പെട്ടവർ, സ്ഥാപനങ്ങൾ തകർക്കപ്പെട്ടവർ, ഇനിയേത് സ്കൂളിലേക്ക് പോകുമെന്നറിയാത്ത പകച്ചു നില്ക്കുന്ന കുട്ടികൾ. എങ്ങോട്ട് പോകണമെന്നറിയാതെ അഭയാർത്ഥി ക്യാമ്പിൽ തളർന്നിരിക്കുന്നവർ. കുക്കികൾക്ക് ഒരു ക്യാമ്പ്. മൈത്തീസിന് വേറേ ക്യാമ്പ്. ഇവരുടെ സുരക്ഷയ്ക്കായ് ജീവൻ പണയം വെച്ചും കാവൽ നില്ക്കുന്ന ധീരജവാൻമാർ. കൃത്യ സമയത്ത് ഇൻ്റർനേറ്റ് വിശ്ചേദിച്ചും, പട്ടാളത്തേ ഇറക്കിയും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുന്ന സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ പ്രതിക്ഷയുണ്ട്. അത് വിജയം കാണുമെന്നുള്ള പ്രത്യാശയുണ്ട്.

ആരാണ് പ്രതി ?

സ്വാതന്ത്ര്യലബ്ധി മുതൽ വോട്ട് ബാങ്ക് ലക്ഷ്യമാക്കി, ആനുകൂല്യങ്ങളും സംവരണവും നല്കി പരസ്പ്പര സൗഹാർദ്ദത്തിൽ കഴിഞ്ഞിരുന്ന ഒരു ജനതയെ വിഘടിപ്പിച്ച്, വംശീയ പ്രീണനം നടത്തിവന്ന കോൺഗ്രസ് മുന്നണികൾ. അതെ, അവർ മാത്രമാണ് യഥാർത്ഥ പ്രതികൾ. കൂടാതെ ചൈനയുടെ കരങ്ങൾ ഇവിടെ പ്രവർത്തിച്ചിട്ടുണ്ടാവും. ആക്രമങ്ങൾ തുടങ്ങിയപ്പോൾ പിന്നിൽ ചൈന കളിക്കുന്നുണ്ടോ എന്ന് കണ്ടത്തേണ്ടത് അത്യാവശ്യമാണ്.

Post a Comment (0)
Previous Post Next Post