1627 ഫെബ്രുവരി 19 ന് മഹാരാഷ്‌ട്രയിലെ ശിവനേരികോട്ടയിൽ ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനായാണ് ശിവജി ജനിച്ചത്. മാതാവിൽ നിന്ന് ഇതിഹാസങ്ങളും, പുരാണകഥകൾ കേട്ടുവളർന്ന അദ്ദേഹം ഒരു തികഞ്ഞ യോദ്ധാവും, രാഷ്‌ട്ര തന്ത്രജ്ഞനുമായാണ് വളർന്നത്. ആയോധനകലയിലും, കുതിരസവാരിയിലും പ്രാഗത്ഭ്യം തെളിയിച്ചു. പ്രായോഗിക വിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവ ഗ്രന്ഥങ്ങളിലും അദ്ദേഹം അറിവു നേടിയിരുന്നു.
ദാദാജി കൊണ്ടദേവ് എന്ന ഗുരുനാഥന്റെ കീഴിൽ നിന്നും ശിക്ഷണം നേടിയ അദ്ദേഹം കറ തീർന്ന സ്വഭാവ ശുദ്ധിയുടേയും, ദേശീയ പ്രതിബദ്ധതയുടേയും മൂർത്തീ രൂപമായി മാറി. സാധാരണക്കാരിലൂടെ, കൃഷിക്കാരിലൂടെ, തൊഴിലാളികളിലൂടെ നേടിയെടുത്ത ഹിന്ദു സാമ്രാജ്യം ധർമ്മത്തിന്റെ അടിത്തറയിലൂടെയാണ് അദ്ദേഹം പടുത്തുയർത്തിയത്.
ഒരു യഥാർത്ഥ ഭരണാധികാരി എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ശിവാജി എന്ന "ഛത്രപതി ശിവാജി മഹാരാജാവ്". ഭരണകാര്യത്തിൽ ഉത്തമമാതൃക ഏതെന്ന് ചരിത്രത്തിൽ നിന്നു കാട്ടിത്തരണമെന്നു ആവശ്യപ്പെട്ടാലും ഒരു സംശയവും കൂടാതെ ഛത്രപതി ശിവാജിയുടെ ഭരണകാലഘട്ടത്തെ എടുത്തുകാട്ടാം.
മറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകനാണ് ഛത്രപതി ശിവാജി മഹാരാജ്. ധീരനും കർക്കശക്കാരനുമായ ഭരണാധികാരി. ശത്രുക്കളോടു ഒരു വിട്ടുവീഴ്ചയുമില്ലാത്ത ധീര ദേശാഭിമാനി.ഹിന്ദുത്വത്തിന് വേണ്ടി നിലകൊള്ളുമ്പോഴും അസാമാന്യമായ മതേതരത്വം അദ്ദേഹം കാത്തു സൂക്ഷിച്ചിരുന്നു. മറ്റു മതക്കാരെ സംരക്ഷിക്കുന്നതിലും മുൻപിലായിരുന്നു ശിവാജി.
മുഗൾ സൈന്യാക്രമണത്തിൽ പിതാവായ ഷാഹ്‌ജിക്ക് നാടുവിടേണ്ടി വന്നതിന് മുഗളന്മാരോടുള്ള വിരോധം ശിവജിയുടെ മനസ്സിൽ വളർത്താൻ ഇതിനിടയാക്കി. ഹിന്ദുക്കളായ മറാത്തക്കാരുടെ ഒരു സ്വാതന്ത്രരാഷ്ട്രം, അതായിരുന്നു ശിവജിയുടെ സ്വപ്നം. അതിനായി മഹാരാഷ്ട്രത്തിന്റെ ഭൂമിശാസ്ത്രം നന്നായി പഠിച്ചശേഷം പൂനയ്ക്കു ചുറ്റുമുള്ള മാവാലികളെ (ഗിരി വർഗക്കാർ) ചേർത്ത് സൈന്യം സംഘടിപ്പിച്ചു.
1646-ൽ തന്റെ പതിനാറാം വയസ്സിൽ ശിവജി ബീജാപ്പൂർ സുൽത്താന്റെ നിയന്ത്രണത്തിലിരുന്ന തോർണാകോട്ട കീഴടക്കി. തുടർന്ന് മുദ്രോദേവ്, സൂപ, ചക്കാൻ, കൊണ്ടാന എന്നിവയും പിടിച്ചടക്കി. ചുരുങ്ങിയ കാലത്തിനുള്ളിൽ സിങ്‌ഗാഡ്, ജവാലി, കൊങ്കൺ, ഔറംഗബാദ്, സൂററ്റ് എന്നിവിടങ്ങളിലെ കോട്ടകളും തന്റെ അധീനതയിലാക്കി. രാജ്‌ഗർ എന്ന ഒരു പുതിയ കോട്ട അദ്ദേഹം പണിയുകയും ചെയ്തു. ശിവജി ശക്തിപ്പെടുന്നത് ബീജാപ്പൂർ സുൽത്താന് ഇഷ്ടമായില്ല. അദ്ദേഹം ശിവജിയെ തോൽപ്പിക്കാൻ പല വിദ്യകളും നോക്കിയെങ്കിലും ഒന്നും ഫലവത്തായില്ല.
1664-ൽ ശിവജിയുടെ സൂററ്റ് അക്രമണത്തോടെ മുഗൾ ചക്രവർത്തിയായ ഔറംഗസീബുമായി യുദ്ധമായി. ഔറംഗസീബ് ഡക്കാനില്‍ ശിവജി മഹാരാജാവ് പൊരുതി ജയിച്ചതു കൊണ്ടാണ് മുഗള്‍ ഭരണത്തിന് ഭാരതത്തിന്‍റെ പൂര്‍ണ്ണമായ ഇസ്ലാമിക വത്കരണം നടത്താന്‍ കഴിയാതെ പോയത്. അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ ഇന്ന് അഫ്ഗാനിസ്ഥാന്‍ പോലെയോ, പാകിസ്ഥാന്‍ പോലയോ ഒരു പരിപൂര്‍ണ്ണ ഇസ്ലാമിക രാജ്യമായോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു ഇസ്ലാമിക രാജ്യത്തിന്‍റെ ഭാഗമായോ ഭാരതം മാറുമായിരുന്നു. ഹൈന്ദവർ ഇല്ലാത്തിടത്ത് മതേതരത്വം സ്വാഭാവികമായും ഉണ്ടാകില്ല, മതേതരത്വവും ഇല്ല. ഉദയ്ഭന്‍മാരുടെ തലവെട്ടി തന്നെയാണ് അന്നും ശിവജി സൈന്യം കോട്ടകള്‍ പിടിച്ചടക്കിയത്. ശിവജിയുടെ ഉയർച്ച മുഗൾ ഭരണത്തിന്റെ അസ്തമയത്തിനിടയാക്കി. 1674 ജൂൺ 6 ന് ആ ഹിന്ദു സാമ്രാജ്യത്തിന്റെ ഏക ഛത്രപതിയായി അദ്ദേഹം അവരോധിക്കപ്പെട്ടു.
മൗര്യസാമ്രാജ്യം, ഗുപ്തസാമ്രാജ്യം തുടങ്ങിയവയെപ്പോലെ സ്വന്തം വംശത്തിന്റെ പേരില്‍ അദ്ദേഹം സാമ്രാജ്യസ്ഥാപനം നടത്താതിരുന്നതിനാലാണ്. സ്വാമി വിവേകാനന്ദന്റെ അഭിപ്രായത്തില്‍ ഭാരതത്തിലെ ഏറ്റവും മഹാനായ ഹിന്ദു ആയിരുന്നു ഛത്രപതി ശിവാജി. അഴിമതിയും രാജ്യദ്രോഹവും അദ്ദേഹം വച്ചു പൊറുപ്പിച്ചിരുന്നില്ല അടിമത്വത്തിന്റെ അവശിഷ്ടങ്ങളായി നിന്ന എല്ലാത്തിനേയും അദ്ദേഹം തിരസ്‌കരിച്ചു. 1680 ഏപ്രിൽ 3-ന് അദ്ദേഹം അന്തരിച്ചു. ആത്മ വിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്‌ക്ക് ആത്മവിശ്വാസം നല്‍കിയതില്‍ ശിവാജിക്കും അദ്ദേഹം സ്ഥാപിച്ച ഹിന്ദു സാമ്രാജ്യത്തിനും വലിയൊരു പങ്കുണ്ട്. ആ ചരിത്രമാണ് പുതുതലമുറയെ ആവേശം കൊള്ളിക്കുന്നത്. ധര്‍മ്മം ജയിക്കും, ധര്‍മ്മമേ ജയിക്കൂ.Chatrapathi Shivaji