സഹസ്രാബ്ദങ്ങളായി നിലനിൽക്കുന്ന സത്യാത്ഭുതം.


 

കേവലം 600 വർഷം മുമ്പ് മാത്രം 183 അടി ഉയരത്തിൽ പണിത  പിസ ഗോപുരം ചില കൈപ്പിഴ കൊണ്ടു ചരിഞ്ഞു പോയി, അതു പിന്നീട് ലോകാത്ഭുതമായി മാറി. പക്ഷെ 1200 വർഷങ്ങൾക്കു മുമ്പ് 192 അടി ഉയരത്തിൽ പണിത ഈ ഭാരതീയ ക്ഷേത്ര വിസ്മയമായി ഇന്നും കാലത്തെ അതിജീവിക്കുന്നു. എന്നാൽ വിദേശ നിർമ്മിത പിസ ഗോപുരത്തെക്കുറിച്ച് കേട്ട നാം ഇവയെക്കുറിച്ച് കേട്ടിരിക്കാൻ ഇടയില്ല.

1200 വർഷങ്ങൾക്കു മുമ്പേതന്നെ 23 ഏക്കർ വിസ്തീർണ്ണത്തിൽ തീർത്തിരുന്നു ഈ ക്ഷേത്ര സമുച്ചയം. ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ആയിരം കാലുള്ള മണ്ഡപം അവിടുത്ത പ്രത്യേകതയാണ്. സഹസ്രാബ്ദങ്ങൾ പിന്നിട്ടിട്ടും ഏത് കനത്ത മഴയിലും ഒരുതുള്ളി വെള്ളംപോലും  ചോർച്ചയിലൂടെ അകത്തേക്ക് വരാത്ത രീതിയിലുള്ള നിർമ്മാണ സാങ്കേതിക വിദ്യ.

അണുവിട പോലും വ്യത്യാസമില്ലാത്ത അകലവും, ആകൃതിയും ഇവിടത്തെ തൂണുകളിൽ കാണാം. ചോള, പല്ലവ രാജാക്കന്മാർ തീർത്ത അൽഭുതം. ദക്ഷിണ ഭാരതത്തിലെ പഞ്ചഭൂത ക്ഷേത്രങ്ങളിൽ ഒന്നാണ് തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതിചെയ്യുന്ന ഈ ഏകാംബരേശ്വര ക്ഷേത്രം.

ഈ ഗണത്തിലെ മറ്റു ക്ഷേത്രങ്ങൾ:- 

ജംബുകേശ്വരം (ജലം)

അരുണാചലേശ്വരം (അഗ്നി)

കാളഹസ്തി (വായു)

ചിദംബരം (ആകാശം)

Post a Comment (0)
Previous Post Next Post