അതിർത്തിയിലെ ഗോഗ്ര- ഹോട്ട്സ്പ്രിംഗ്സ് മേഖലകളിൽ നിന്ന് ചൈനീസ് സേനാ പിൻമാറ്റം തുടരുന്നു. ഇവർ മുഴുവാനയും പിൻമാറിയതിന് ശേഷം ഇന്ത്യൻ സൈന്യത്തിന്റെ പിൻമാറ്റം ഉണ്ടാകൂ. അതിന് ശേഷമേ അതിർത്തിയിലെ താല്ക്കാലിക നിർമ്മാണങ്ങൾ പൊളിച്ചു നീക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മറ്റു മേഖലകളിലെ പിൻമാറ്റത്തിൽ ഇരുരാജ്യങ്ങളും ചർച്ച തുടരും.
ഇന്നലെ നടന്ന കമാൻഡർ തല ചർച്ചയിൽ ഗോഗ്ര- ഹോട്ട് സ്പ്രിംഗ്സ് മേഖലയിലെ പട്രോൾ പോയിൻറ് 15-ൽ നിന്ന് പിൻമാറാൻ ചൈന ധാരണയിൽ എത്തിയിരുന്നു. അടുത്ത ആഴ്ചയോടെ പിന്മാറ്റം പൂർത്തിയാക്കാനാണ് ധാരണ. കാരണം ഈ മാസം പതിനഞ്ചിന് ഉസ്ബെക്കിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായി ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും, ഷി-ജിൻപിങും കൂടിക്കാഴ്ച നടത്താനായി ആവശ്യമായ കളമൊരുക്കാനാണ് ചൈനയുടെ സേനാ പിന്മാറ്റം. എന്നാൽ കൂടിക്കാഴ്ചയുടെ കാര്യം ഇന്ത്യയോ, ചൈനയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല കേട്ടോ.
ഗോഗ്ര- ഹോട്ട്സ്പ്രിങ്സ് മേഖലയിൽ നിന്ന് ചൈനീസ് സൈന്യത്തിന്റെ പിൻമാറ്റം തുടങ്ങിയെന്ന് ചൈന പ്രസ്താവനയിൽ അറിയിച്ചിരുന്നു. കോർ കമാൻഡർമാരുടെ പതിനാറാമത് യോഗമാണ് ഇന്നലെ നടന്നത്. യോഗത്തിൽ അതിർത്തിയിൽ നിന്നുള്ള പിൻമാറ്റം വീണ്ടും തുടങ്ങണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ചൈന വഴങ്ങുകയായിരുന്നു. നേരത്തെ നമ്മൾ പല തവണ നിർദ്ദേശം മുന്നോട്ട് വെച്ചെങ്കിലും ഗോഗ്രയിൽ നിന്ന് പിൻമാറാൻ ചൈന തയ്യാറായിരുന്നില്ല. പാങ്കോംഗ് തടാക തീരത്ത് നിന്ന് പിൻമാറിയ ശേഷം ഇരു രാജ്യങ്ങൾക്കും ഇടയിലെ ഒത്തുതീർപ്പ് നീക്കങ്ങൾ നിലച്ചിരുന്നു.
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചൈന ഇന്ത്യയുടെ നിലപാട് അംഗീകരിക്കുന്നത്. ചൈനയ്ക്കറിയാം, നെഹറുവിന്റെ കാലത്തെ ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യയെന്ന്. എന്നാൽ മലയാളികളിൽ ചിലർക്ക് മാത്രം അറിയില്ല. ചൈന വലിയ സംഭവമാണ് എന്ന് വിചാരിക്കുന്ന ചില മലയാളികൾക്ക് വേണ്ടി കൂടിയാണിത്.