പാവം മത്സ്യത്തൊഴിലാളികളെ സഭകളും, പാതിരിമാരും ചേർന്ന് ഇനിയെങ്കിലും പൊട്ടന്മാർ ആക്കരുത്.


കൊല്ലം വഴി നാഷണൽ ഹൈവേയിൽ കൂടെ സഞ്ചരിച്ചപ്പോൾ, നീണ്ടകര ഫിഷിംഗ് ഹാർബർ ഒന്ന് കാണുവാൻ കയറി, ഞങ്ങളൊക്കെ കിളിമീൻ എന്ന് പറയുന്ന ഈ മത്സ്യം കൂട്ടിയിട്ടിരിക്കുകയാണ്, ആർക്കും വേണ്ട. മത്സ്യത്തൊഴിലാളികൾ പുറം കടലിൽ നിന്ന് കാറ്റും, മഴയും, വെയിലും കൊണ്ട് കഷ്ടപ്പെട്ട് പിടിക്കുന്ന മത്സ്യങ്ങളാണ് ആ കിടക്കുന്നത്. ഒരു കുട്ട (അത് ഏകദേശം 10 കിലോയിൽ മുകളിൽ പോകും) വെറും 10 രൂപയ്ക്കാണ് Fertilizer (വളം നിർമ്മാണ ശാലകൾ) വാങ്ങുന്നത് ഒന്ന് ആലോചിച്ചു നോക്കുക. 

മത്സ്യത്തൊഴിലാളികൾക്ക് എന്താണ് ഇതിൽ നിന്നും ലഭിക്കുന്നത്? അതേപോലെ ചൂര മീൻ  അതും ആർക്കും വേണ്ടാത്ത ഇതേ രീതിയിൽ ആണ് വിൽക്കുന്നത്. വലിയ ഒരു ദയനീയ കാഴ്ചയാണ് കണ്ടത്, ഫിഷ് പ്രോസസ്സിഗ് പ്ലാന്റുകൾ ഉണ്ടായിരുന്നുവെങ്കിൽ ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ല. സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും നമ്മൾക്ക് ഇതിന് കഴിയുന്നില്ല. ഈ ലോകത്തിൽ ഏറ്റവും വിലകൂടിയ ഭക്ഷ്യവസ്തു ഫിഷ് ആണ് ആ യാഥാർത്ഥ്യം നമ്മൾ മറക്കരുത്.

മാലിദീപിലെ ചെറിയ, ചെറിയ ദീപുകളിൽ അവിടെയൊക്കെ 100 കണക്കിന് ഫിഷ് പ്രോസസ്സിംഗ് പ്ലാന്റ്റുകൾ ഉണ്ട്. കേരളാ സർക്കാർ എത്രയും വേഗം ഇതിനൊരു പരിഹാരമാണ് കാണേണ്ടത്. ഇനി വിഷയത്തിലേക്ക് വരാം, മത്സ്യ തൊഴിലാളികൾക്ക് ഭീഷണിയാണ്  വിഴിഞ്ഞം തുറുമുഖം ഇതാണ് ലത്തീൻ സഭ നയിക്കുന്ന സമരത്തിൽ പറയുന്നത്. കടൽ കരയില്ലേക്ക് കയറുന്നു, ജീവന ഉപാദികൾ ഇല്ലാതാകും. വിഴിഞ്ഞം മാത്രമല്ല കടൽ കയറുന്നത് കേരളത്തിൽ ആകമാനം കടൽ കയറുന്നുണ്ട്. അതിനു കാരണം കാലാവസ്ഥ വ്യതിയാനമാണ്. 

പാതിരിമാരും, കന്യാസ്ത്രീകളും പച്ചകള്ളമാണ് പറയുന്നത്. തുറുമുഖം വന്നാൽ വിഴിഞ്ഞം ഇല്ലാതാകും എന്നൊക്കെ, ഇതേ രീതിയിൽ ആയിരുന്നു കേരളത്തിലെ ലത്തീൻസഭയും അതിനെ നയിച്ചവരും. ISRO തുമ്പയിൽ തുടങ്ങാൻ പോയ സമയത്ത് സഭയുടെ പള്ളിയുടെ മദ്ബഹയിൽ ആണ് ആദ്യ റോക്കറ്റ് ഇൻസ്റ്റാൾ ചെയുന്നത് എന്നോർക്കുക. അതെ സഭയിലെ വൈദികർ ഇന്ന് കാണിക്കുന്നത് ഉത്തരവാദിത്വമില്ലാത്ത പ്രവർത്തനമാണ്. ഐഎസ്ആർഒയിൽ  എക്യുമെൻസ് കൊണ്ടുവന്ന വാഹനം തടഞ്ഞു നിർത്തി പ്രക്ഷോഭം നയിച്ച് നോക്കുകൂലി വേണമെന്ന് തർക്കിച്ച ഒരു പാതിരിയാണ് ഈ സമരത്തിലും മുന്നിൽ നിൽക്കുന്നത്. ആലോചിച്ചു നോക്കുക! തിരുവനന്തപുരം ലത്തീൻ സഭ  ഏതു നിലവാരത്തിൽ താഴേക്ക് പോയി. 

തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള മിക്ക തീരദേശ പ്രദേശങ്ങളിലെ വീടുകൾ തകർന്ന് ഇരിക്കുകയാണ്. കടൽ കരയെ വിഴുങ്ങുന്നു, ഇതിന്റെ കാരണം വിഴിഞ്ഞം പോർട്ട്‌ ഉണ്ടായതിന്റെ പേരിലല്ല, അങ്ങനെ എങ്കിൽ ദുബായിൽ, സൗദി അങ്ങനെ പല സ്ഥലങ്ങളിൽ കടൽ നികത്തിയാണ് വലിയ സിറ്റികൾ പണിയുന്നത്. അവിടെയൊക്കെ കടൽ കരയെ വിഴുങ്ങിയോ? അതേപോലെ ഇന്ത്യയിൽ പലയിടത്തും. 

ഇനി പറയുവാൻ  പോകുന്നത് ഈ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ, അവരെയൊക്കെ കേരളാ സർക്കാർ അടിയന്തിരമായി പുനഃരധിവസിപ്പിക്കണം. വിഴിഞ്ഞം പോർട്ടിന്റെ പണി നിർത്തിവയ്ക്കണം എന്ന് പറയുന്നതിൽ ഒരു ന്യായവും കാണുന്നില്ല. അത് അഹങ്കാരത്തിന്റെ ശബ്ദമാണ്. ആ പാവം പിടിച്ച മത്സ്യത്തൊഴിലാളികളെ ഇനിയെങ്കിലും പൊട്ടന്മാർ ആക്കരുത്, അവിടെ പോർട്ട് വന്നാൽ ആ ഭാഗം വികസിക്കും, കൂടുതൽ പേർക്ക് തൊഴിൽ കിട്ടും. അത് എത്രയും വേഗം നടത്തുവാൻ വേണ്ടിയാണ് നിങ്ങൾ സമരത്തിന് പോകേണ്ടത്.

Post a Comment (0)
Previous Post Next Post