ഈ വീഡിയോ കണുന്നവർ ഉള്ളൊന്ന് പിടയും. കൺമുന്നിൽ ഒരു ജീവൻ ചേതനയറ്റ് വീണതുപോലെ. ആ മരത്തിൽ നിന്ന് പറന്നു പോകുന്ന പക്ഷികളെ നോക്കൂ. ഒരു മരം മുറിയ്ക്കുമ്പോൾ എത്രയെത്ര ജീവികളുടെ ആവാസ വ്യവസ്ഥയാണ് നാം തകർക്കുന്നത്.
പ്രകൃതി തന്നെയാണ് പരാശക്തി എന്ന് മനസ്സിലാക്കിയ പൂർവ്വികർ കാവും കുളങ്ങളുമുണ്ടാക്കി. ഭൂമിയെത്തന്നെ കേവലം ഭൗതിക വസ്തുവായി കാണുന്ന നമ്മൾ മന:സാക്ഷിയില്ലാതെ എല്ലാം പിഴുതെറിയുന്നു.