മതമൗലികവാദികളുടെ ഭീഷണിയ്ക്ക് വഴങ്ങാത്ത ഒരു സ്ത്രീയുടെ നിശ്ചയദാർഢ്യവും, പോരാട്ട വീര്യവും.


അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന മതസ്ഥാപനങ്ങളും പ്രാർത്ഥനാ ഹാളുകളും ഉടൻ പൂട്ടണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. പൊതുസമൂഹം കോടതി വിധിയെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. 

മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെ ആരാധനാലയങ്ങൾക്ക് അനുമതി നൽകിയാൽ കേരളത്തിലെ പൗരന്മാർക്ക് താമസിക്കാൻ സ്ഥലമുണ്ടാകില്ല എന്നാണ് കോടതി വിലയിരുത്തിയത്. പൊതുസമൂഹം ഏറെ ആ​ഗ്രഹിച്ച ഈ വിധിക്ക് പിന്നിൽ ഒരു ഒറ്റയാൾ പോരാട്ടം കൂടിയുണ്ട്.

ഒരു സ്ത്രീയുടെ നിശ്ചയ ദാർഢ്യത്തിന്റെയും പോരാട്ട വീര്യത്തിന്റെയും കഥയാണ് ഈ കോടതി വിധിയ്‌ക്ക് പിന്നിലുള്ളത്. നിലമ്പൂർ അമരമ്പലം പഞ്ചായത്തിലെ തോട്ടേക്കാട് നിവാസിയായ ആനി എം ജോർജ്ജാണ് വിധി നേടിയെടുക്കന്നതിന് വേണ്ടി പോരാടിയത്. 

തന്റെ വീടിനോട് ചേർന്നുണ്ടായിരുന്ന കൊമേഴ്‌സ്യൽ പർപസിൽ പണിത ഒരു കെട്ടിടം പെട്ടന്നൊരു രാത്രികൊണ്ട് മുസ്ലീം ആരാധനാലയമായി മാറി.  തന്റെയും കുടുംബത്തിന്റെയും സ്വസ്ഥതയ്‌ക്ക് ഇത് തടസ്സമാകുമെന്ന് മനസ്സിലാക്കിയതോടെ പഞ്ചായത്തിലും ലോക്കൽ പോലീസ് സ്റ്റേഷനിലും ആനി പരാതി നൽകുകയായിരുന്നു. എന്നാൽ അവിടെ നിന്നും യാതൊരു തരത്തിലുള്ള സഹായങ്ങളും ലഭിച്ചില്ല. തുടർന്ന് ജില്ലാ കളക്ടർക്ക് പരാതി നൽകിയെങ്കിലും പരാതി പൂഴ്‌ത്തി വെയ്‌ക്കുകയാണ് ഉണ്ടായത്.

പ്രാദേശിക കോടതികളിൽ ആനി നിയമ പോരാട്ടം ആരംഭിച്ചു. നാട്ടിലെ വക്കിലിനെ സമീപിച്ച് വക്കാലത്ത് ഏൽപ്പിച്ചുവെങ്കിലും പലരുടെയും സ്വാധീനത്തിന് വഴങ്ങി വക്കീൽ കേസ് അട്ടിമറിച്ചു. ഇതോടെ തോൽവിയുടെ വക്കിലെത്തിയെങ്കിലും വിജയിക്കണമെന്ന വാശിയായിരുന്നു ആനി എന്ന വീട്ടമ്മയ്‌ക്ക്. 

പുതിയ വക്കീലിനെ കണ്ടെത്തി ഹൈക്കോടതിയിൽ പോരാട്ടം നടത്തി. എതിർ കക്ഷികളുടെ ആക്രമണങ്ങൾ, ഭീഷണികൾ, ഒറ്റപ്പെടുത്തലുകൾ എല്ലാം ധൈര്യത്തോടെ മറികടന്നു കൊണ്ടാണ് ആനി നീതിയ്‌ക്ക് വേണ്ടി പോരാടിയതെന്ന് നാട്ടുകാർ പറയുന്നു. 

5 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് പൊതുസമൂഹത്തിന്റെ തന്നെ ആവശ്യമായ ചരിത്രവിധി നിലമ്പൂർ തോട്ടേക്കാട് സ്വദേശിയായ ഈ വീട്ടമ്മ നേടിയെടുത്തത്. ഇപ്പോൾ ആനി എം ജോർജ്ജിനെ തേടി അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.

Post a Comment (0)
Previous Post Next Post