റേഷൻ വിതരണത്തിനായി കേരളത്തിന് 51.56 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ.


റേഷൻ വിതരണത്തിനായി കേരളത്തിന് പണം അനുവദിച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതിയുടെ ഭാഗമായാണ് പണം അനുവദിച്ചത്. 51.56 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത് എന്ന് കേന്ദ്രം അറിയിച്ചു.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തുകയിൽ നിന്നുമാണ് കേരളത്തിന് പണം വകയിരുത്തിയിരിക്കുന്നത്. 1200 കോടി രൂപയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിച്ചത്. കേന്ദ്രം നൽകിയ പണം കേരളത്തിന് അയൽ സംസ്ഥാനങ്ങളിൽ നിന്നും റേഷൻ എത്തിക്കുന്നതിന് വിനിയോഗിക്കാം. ഇതിന് പുറമേ റേഷൻ കടകൾക്കുള്ള മാർജിൻ, റേഷൻ സംഭരണം എന്നിവയ്‌ക്ക് വേണ്ടിയും പണം ഉപയോഗിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

അതേസമയം കൊറോണക്കാലത്തെ കിറ്റ് വിതരണത്തിന്റെ കുടിശ്ശിക വീട്ടാൻ ഈ പണം ഉപയോഗിക്കാൻ കേരളത്തിന് അനുവാദമില്ല. 2020-21 വർഷത്തിൽ കിറ്റ് വിതരണം ചെയ്ത വകയിൽ 10 മാസത്തെ കമ്മീഷൻ റേഷൻ വ്യാപാരികൾക്ക് നൽകാനുണ്ട്. ഇത് നൽകാൻ അനുവദിച്ച തുക ഉപയോഗിക്കരുതെന്ന് കേന്ദ്രത്തിന്റെ ഉത്തരവിൽ പറയുന്നു. 13 മാസം കിറ്റ് വിതരണം ചെയ്തതിൽ മൂന്ന് മാസത്തെ കമ്മീഷൻ നൽകിയിട്ടുണ്ട്.

Post a Comment (0)
Previous Post Next Post