ഹിന്ദുവിന്റ സ്വാഭിമാനമായ അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരുന്നതിൽ അഭിമാനിക്കുന്ന ആ 140 കോടിയിൽ ഞങ്ങളുണ്ട്.


അയോദ്ധ്യ രാമജന്മഭൂമി വീണ്ടെടുത്ത് രാംലല്ലയെ അവിടെ പുന:പ്രതിഷ്ഠിക്കാൻ ഹിന്ദു സമാജം നടത്തി വന്ന 550 വർഷത്തോളം നീണ്ട വീറുറ്റ പോരാട്ടത്തിന്റെ ഗതി മാറിയത്1980 കളോടെയാണ്. ആ സമയത്താണ് സാംസ്കാരിക ദേശീയതയെ ഉയർത്തി പിടിച്ച് പ്രവർത്തിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘം (ആർ.എസ്.എസ്) ഈ പ്രക്ഷോഭത്തെ  പിന്തുണച്ച് പ്രത്യക്ഷമായി കടന്നു വരുന്നത്. അതേ തുടർന്ന് പ്രക്ഷോഭം സംഘടിത ശക്തിയുടെ രൂപമാർന്ന് രാജ്യമാസകലം അലയടിച്ചു. 

നീണ്ട 500 വർഷക്കാലമായി നടന്നു വന്നിരുന്ന പോരാട്ടം പിന്നീടുള്ള വെറും 40 വർഷക്കാലം കൊണ്ട് പരിഹരിക്കപ്പെടുന്ന കാഴ്ച നരേന്ദ്ര ഭാരത്തിലൂടെ നാം നേരിൽ കണ്ടു. 2024 ജനുവരി 22 ന് കോടികണക്കിന് ഭാരതീയരുടെ ദീർഘനാളായുള്ള സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. അന്നേദിവസം രാംലല്ലയെ പുതുതായി നിർമ്മിച്ച ക്ഷേത്രത്തിൽ പുന:  പ്രതിഷ്ഠിക്കും. 550 വർഷത്തെ കാത്തിരിപ്പ് സഫലമാകുന്ന ദിവസത്തെ എങ്ങനെ സ്വീകരിക്കണം? നിറയെ സന്തോഷത്തോടെ ഭക്തി നിർഭരമായ ചടങ്ങുകളോടെ ജനുവരി 22 ന് സകലരും ഒന്നുചേർന്ന് ഓരോ ഗ്രാമങ്ങളേയും നാം അയോദ്ധ്യയാക്കണം.

രാമക്ഷേത്രത്തിൽ നിന്നയച്ച അക്ഷതവും, ലഘുലേഖയും, രാമന്റെ ചിത്രവും നമുക്ക് സകല ഭവനങ്ങളിലും നേരിട്ട് എത്തിക്കണം. ജനുവരി 22 നോട് അനുബന്ധിച്ച് ഓരോ ഗ്രാമത്തിലും എന്തെല്ലാം കാര്യ പരിപാടികൾ സംഘടിപ്പിക്കാൻ ആകുമെന്ന് ചിന്തിക്കാനും ഗ്രാമവാസികൾ വൈകാതെ ഒരുമിച്ചിരിക്കണം, കൂട്ടായ്മകൾ രൂപീകരിക്കണം. മുൻ തലമുറകൾ നടത്തിയ വീറുറ്റ പോരാട്ടത്തിന്റെ സാഫല്യത്തെ നമുക്ക് അതിഗംഭീരമായി ചേർന്ന് ആഘോഷിക്കാം.

Post a Comment (0)
Previous Post Next Post