സൂയസ് കനാലിന് മറ്റൊരു ബദൽ കൂടി ഇന്ത്യയുടെ നേതൃത്വത്തിൽ വരുന്നു.



റഷ്യയിൽ നിന്നും അല്ലെങ്കിൽ യൂറോപ്പിൽ നിന്നും നോർത്ത് സൗത്ത് കോറിഡോർ എന്നൊരു മൾട്ടി മോഡ് ട്രാൻസ്‌പോർട്ട് സിസ്റ്റം മുംബൈ വരെ ഉള്ളത് ട്രയൽ ഒക്കെ നടത്തി പ്രവർത്തനം തുടങ്ങി വരുന്നു. അടുത്തത് മുംബൈ നിന്നും ജബൽ അലി പോർട്ടിലേക്ക് ഷിപ്പ് വഴി അവിടെ നിന്നും സൗദിയിലേക്ക് റോഡ്/ ട്രെയിൻ മാർഗ്ഗം. പിന്നീട് ജോർദ്ദാൻ വഴി ഈ ട്രെയിൻ/ റോഡ് റൂട്ട് ഇസ്രായേലിലെ ഹൈഫ തുറമുഖം വരെ. അവിടെ നിന്നും ഗ്രീസിലെ പൈറസ് തുറമുഖം അങ്ങിനെ വീണ്ടും സൂയസ് കനാലിന് മറ്റൊരു ബദൽ കൂടി ഇന്ത്യയുടെ നേതൃത്വത്തിൽ വരുന്നു.

ഇതിൽ ദുബായ് പോർട്ട് ജബൽഅലി മുതൽ ജോർദ്ദാൻ വരെയുള്ള റെയിൽവേ പണി പൂർത്തിയായി കഴിഞ്ഞു. മുംബെയിൽ നിന്നും ഗ്രീസിൽ ചരക്ക് എത്താൻ വെറും 10 ദിവസം മതി. നിലവിൽ ഉള്ള സൂയസ് റൂട്ടിനേക്കാൾ 40 ശതമാനം സമയലാഭം ഈ ഹൈഫ തുറമുഖം ഷെയർ 70 ശതമാനം അദാനി ഗ്രൂപ്പിന്റെ കയ്യിൽ ആണ്. ബാക്കി ദുബായ് പോർട്ട് വേൾഡ്‌, ചൈന എന്നിവർക്കും.

 ഇന്ത്യ പണിയുന്ന പുതിയ ലോകം ആണ്. ഇന്ത്യയുടെ നോർത്ത് ഈസ്റ്റിൽ നിന്നും  ജപ്പാൻ വരെയുള്ള റോഡ്, ഷിപ്പ് കണക്ടിവിറ്റി പ്രോജക്ടുകൾ ഞാൻ തന്നെ എഴുതിയിട്ടുണ്ട്. കലാഡൻ പ്രോജക്ട്. പിന്നെ നോർത്ത് സൗത്ത് കോറിഡോർ. ഇപ്പോൾ അറബ് മെഡിറ്ററേനിയൻ കോറിഡോർ. ഇത്രയും കൂട്ടി നോക്കുമ്പോൾ നിങ്ങൾക്ക് പുരാതന ഭാരതം ഓർമ്മ വരുന്നുണ്ടോ? മുകളിൽ പറഞ്ഞിരിക്കുന്ന വഴികൾ എല്ലാം ഇന്ത്യയിലേക്ക് കേന്ദ്രീകരിച്ച് ആണ്.

പഴയ യൂറോപ്യൻ, അറബ്, മധ്യേഷ്യൻ, കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ ചൈന അടക്കം ഭാരതത്തിലേക്ക് എത്തിക്കൊണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. സാംസ്കാരിക, വിദ്യാഭ്യാസ, ശാസ്ത്രീയ കാര്യങ്ങളിൽ ലോകത്തിനു മുൻപിൽ ഒന്നാമനായി നിന്നിരുന്ന പുരാതന ഭാരതം. ആത്മീയത മുതൽ സാമ്പത്തിക വ്യവസായ വാണിജ്യ കാര്യങ്ങളിലെ അജയ്യശക്തി ആയിരുന്ന ഭാരതം. 

ഈ ഭാരത ഭൂമി തേടി ലോകം മുഴുവനും വന്നിരുന്ന ആ കാലത്തിന്റെ ഉയിർപ്പാണ് ഈ വഴികൾ മൂലം ഉണ്ടാവുന്നത്. വാസ്കോഡഗാമ ആഫ്രിക്കയിലെ കെയ്പ് ഓഫ് ഗുഡ് ഹോപ്പ് ചുറ്റിവന്നു അതിനു ബദലായി സൂയസ് കനാൽ. അതുക്കും മേലെയാണ് ഇൻഡോ- അറബ് കോറിഡോർ.

മധ്യേഷ്യൻ രാജ്യങ്ങളിൽ നിന്നും ഹിമാലയം കടന്നുവന്നത് കൂടുതലും അക്രമകാരികൾ ആയിരുന്നു. പേർഷ്യൻ- ഗ്രീസ് സാമ്രാജ്യങ്ങളിൽ നിന്നും ഇറാൻ വഴിയും വ്യാവസായിക സാംസ്ക്കാരിക കൈമാറ്റത്തിന് പലരും വന്നിരുന്നു. അതിനു ബദൽ നോർത്ത് സൗത്ത് കോറിഡോർ. കിഴക്കൻ ഏഷ്യ വരെ വ്യാപിച്ചു കിടന്നിരുന്ന പുരാതന ഭാരത സംസ്ക്കാരം. മുസ്‌ലിം രാജ്യങ്ങൾ ആയ ഇന്തോനേഷ്യയും ഒക്കെ ഇപ്പോഴും പരിപാലിക്കുന്നു. അങ്ങിനെ ഉള്ള ഇന്ത്യൻ സംസ്ക്കാര കൈവഴികളെ  യോജിപ്പിക്കുന്നത് കലാഡൻ പ്രോജക്ട്. 

ഇനിയും നിങ്ങൾക്ക് സംശയമുണ്ടോ നരേന്ദ്രമോദി ആരെന്ന്? അതിപുരാതന ഭാരതത്തിന്റെ ഗരിമ വീണ്ടെടുക്കാൻ വന്ന അവതാരം എന്നു വിശേഷിപ്പിക്കുന്നത് ഒട്ടും കൂടുതൽ ആവില്ല എന്നു എനിക്ക് ഇപ്പോൾ തോന്നി തുടങ്ങി. ഇന്ത്യൻ വിദേശകാര്യമന്ത്രി ജയശങ്കർ സൗദി വിസിറ്റ് കഴിഞ്ഞു വന്നതേയുള്ളു. ഇതാ വ്യവസായ സാമ്പത്തിക മന്ത്രി സൗദിയിലേക്ക് അടുത്ത ആഴ്ച്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഈജിപ്തിൽ പോകുന്നു. ഈ കളി വേറെ ആണ്.

മധ്യകാല യൂറോപ്യൻ അന്ധകാരത്തിന്റെ സന്തതി പരമ്പര ആയ ഇറ്റാലിയൻ മാഫിയകളും ഹിമാലയം കടന്നു വന്ന കൊടും ക്രൂരന്മാരായ മുഗുളന്മാരുടെയും, ഹൂണന്മാരുടെയും പിന്മുറക്കാരും കരുതി ഇരിക്കുക. നിങ്ങൾ ഇന്ത്യയോട് ചേർന്നു നിൽക്കുക ഇല്ലെങ്കിൽ ലോകം നിങ്ങളെ  അടിച്ചു വാരി കാലത്തിന്റെ ചവറ്റു കുട്ടയിൽ തള്ളും.

Post a Comment (0)
Previous Post Next Post